കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിന്റെ അവകാശവാദങ്ങള്‍ തള്ളി ദേശീയ അന്വേഷണ ഏജന്‍സി. ജലീലിനെ സാക്ഷിയാക്കുന്ന കാര്യം പരിഗണിച്ചിട്ടില്ല. ഇന്നു രാവിലെ മുതല്‍ നടന്നത് ചോദ്യം ചെയ്യലാണെന്നും എന്‍ഐഎ വ്യക്തമാക്കി. സംഭവത്തില്‍ കെടി ജലീലിന്റെ വാദങ്ങള്‍ തള്ളിയ എന്‍ഐഎ ഇന്നു നടന്നത് പ്രാഥമികമായ ചോദ്യം ചെയ്യലാണെന്നും പറഞ്ഞു.
ജലീലിനെ ചോദ്യം ചെയ്തത് ഭീകര ബന്ധമടക്കമുള്ള കേസുകള്‍ അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ്. എന്‍ഐഎ ഓഫീസിന് മുന്നില്‍ കനത്ത പോലീസ് സന്നാഹം ഒരുക്കിക്കൊണ്ടാണ് എന്‍ഐഎ സംഘം ജലീലിനെ എട്ടുമണിക്കൂര്‍ ചോദ്യം ചെയ്ത്. മതഗ്രന്ഥത്തിന്റെ മറവില്‍ ഹവാല ഇടപാടുകളോ സ്വര്‍ണക്കടത്തുകളുമായോ ബന്ധമുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
പുലര്‍ച്ചെ ആറ് മണിയോടെ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എ.എം. യൂസഫിന്റെ കാറിലാണ് മന്ത്രി ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: