തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിഷേധ സമരങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ വൈറസിന് കേരളത്തില്‍ ജനിതക വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വൈറസിന് ഇപ്പോള്‍ വ്യാപന ശേഷി കൂടുതലാണ് എന്നാണ് ഗവേഷണ ഫലത്തില്‍ കണ്ടെത്തിയതെന്ന് ഷൈലജ പറഞ്ഞു.
ഏഴുമാസത്തെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഫലം അപകടത്തില്‍ ആക്കരുത്. ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ശൈലജ പറഞ്ഞു. സംസ്ഥാത്തെ പ്രതിഷേധ സമരങ്ങള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുക്കുന്നത് രോഗവ്യാപനം ഉണ്ടാകുന്ന സ്ഥിതിയാണുള്ളത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് ഗുരുതരമായ ശിക്ഷ കൊടുക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: