ജനീവ: കുട്ടികളിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത്, വൈറസ് വ്യാപനം തീവ്രമായ മേഖലകളില്‍ സ്കൂളുകള്‍ അടച്ചിടണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. മഹാമാരിയില്‍ സ്കൂളുകള്‍ക്ക് നല്‍കേണ്ട പരിഗണനയെക്കുറിച്ച് യുനെസ്കോയും യുനിസെഫുമായി നടത്തിയ ഓണ്‍ലൈന്‍ വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ ബാധിതരില്‍ പത്ത് ശതമാനവും ആകെ മരണത്തില്‍ 0.2 ശതമാനവും 20 വയസ്സിനു താഴെയുള്ളവരാണ്. എന്നാല്‍, കുട്ടികളിലെ വൈറസ് ബാധയെകുറിച്ചും അപകടസാധ്യതയെ കുറിച്ചും മരണ നിരക്കിനെ കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവരെ അപേക്ഷിച്ച് അപകടസാധ്യത കുറവാണെങ്കിലും മാസങ്ങളായി സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇവരുടെ പോഷകാഹാര ലഭ്യതയും രോഗപ്രതിരോധവും തടസ്സപ്പെട്ടു. കുട്ടികള്‍ സുരക്ഷിതമായി എത്രയും വേഗം സ്കൂളുകളിലേക്ക് തിരികെവന്നു തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: