തൃശൂര്‍: ജില്ലയില്‍ ബുധനാഴ്ച 263 പേര്‍ക്ക് കൂടി കൊറോണ സ്ഥീരികരിച്ചു. 220 പേര് രോഗമുക്തരായി. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്. ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കം വഴി 256 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 4 പേരുടെ രോഗ ഉറവിടം അറിയില്ല.
ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ ഇങ്ങനെ : എലൈറ്റ് ക്ലസ്റ്റര്‍ (രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ) 4, ദയ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)-1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ (ആരോഗ്യ പ്രവര്‍ത്തകര്‍) കൊടുങ്ങല്ലൂര്‍-1, പരുത്തിപ്പാറ കുമരനെല്ലൂര്‍ -1, ജൂബിലി തൃശൂര്‍-1. മറ്റ് സമ്പര്‍ക്ക കേസുകള്‍ 236. കൂടാതെ 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ 5 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 13 പുരുഷന്മാരും 19 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 21 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: