കൊച്ചി : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. പുലര്‍ച്ചെ ആറ് മണിയോടെ കൊച്ചി എന്‍ഐഎ ഓഫീസിലെത്തിയ ജലീൽ എട്ട് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം 5 മണിയോടെ മടങ്ങി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.എന്നാല്‍ സ്ഥിതീകരണമില്ല
സംസ്ഥാനത്തെ ഒരു മന്ത്രിയെ ചരിത്രത്തിലാദ്യമായാണ് എന്‍ഐഎ പോലുള്ള ഒരു കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത്. നേരത്തെ എന്‍ഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ മന്ത്രി സ്വത്ത് വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് എന്‍ഐഎ സംഘം കെ.ടി. ജലീലിനോട് ചോദിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ച് ഖുറാന് കൈപ്പറ്റിയത് സംബന്ധിച്ചും എന്‍ഐഎ ഉദ്യോഗസ്ഥര്‍ മന്ത്രിയോട് ആരാഞ്ഞു
രാവിലെ ചോദ്യം ചെയ്യലിനായി അതീവ രഹസ്യമായി എന്‍ഐഎ ഓഫീസിലെത്താന്‍ കെ.ടി. ജലീല്‍ ശ്രമിച്ചിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ പതിയാതിരിക്കുന്നതിനായിരുന്നു അത്. സിപിഎം നേതാവ എ.എം. യൂസഫിന്റെ കാറിലാണ് പുലര്‍ച്ചെ ആറിന് കെ.ടി. ജലീല്‍ കൊച്ചി എന്‍ഐഎ ഓഫീസില്‍ എത്തിയത്.
അതിനിടെ എന്‍ഐഎ ഓഫീസിന് മുമ്പിലായി ബിജെപിയുടേയും യൂത്ത് കോണ്‍ഗ്രസിന്റേയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പോലീസ് ബാരിക്കേഡ് വെച്ച് ഇതിനെ തടയുകയായിരുന്നു. . പ്രതിഷേധം മുന്നില്‍ കണ്ട് കൊച്ചി എന്‍ഐഎ ഓഫീസില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കടവന്ത്രയില്‍ നിന്ന് എന്‍ഐഎ ഓഫീസിലേക്ക് തിരിയുന്ന എല്ലാ റോഡുകളും പോലീസ് ബാരിക്കേഡ് വച്ച് അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: