കോഴിക്കോട് : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്.
അരയിടത്ത് പാലത്തി നിന്ന് ആരംഭിച്ച് പ്രതിഷേധ പ്രകടനം മാനാഞ്ചിറ ഡിഡിഇ ഓഫീസിന് സമീപത്തെത്തിയപ്പോള്‍ പോലീസ് ഉപയോഗിച്ച് തടയുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റനീഷ്, സംസ്ഥാന ട്രഷറന്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: