കണ്ണൂര്‍: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ യോഗ കോഴ്സ് നടത്താന്‍ സിപിഎം നേതൃത്വത്തിലുളള അസോസിയേഷന് പഠന കേന്ദ്രങ്ങള്‍ അനുവദച്ചത് വിവാദമാകുന്നു. സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒരാഴ്ച മുമ്പ് ഓണ്‍ലൈനായി ആരംഭിച്ച കോഴ്സിന്റെ ജില്ലാതല പഠന കേന്ദ്രങ്ങളായാണ് സിപിഎം നിയന്ത്രണത്തിലുളള യോഗാ അസോസിയേഷന് ഓഫ് കേരളയുടെ കീഴിലുളള പഠന കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന യോഗ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സാണ് എസ്ആര്‍സി നടത്തുന്നത്.
ഈ അധ്യയന വര്‍ഷം മുതല്‍ 5 മുതല്‍ 10 വരെയുളള ക്ലാസുകളിലെ കുട്ടികള്‍ക്കായി യോഗാ പരിശീലനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ വിക്ടേഴ്സ് ചാനല്‍ വഴിയാണ് യോഗ ക്ലാസുകള്‍ നടന്നുവരുന്നത്. ഇതിന്റെ തുടര്‍ച്ചയായി സ്കൂളുകളില്‍ ക്ലാസ് ആരംഭിക്കാനിരിക്കെ യോഗാധ്യാപകരുടെ നൂറുകണക്കിന് ഒഴിവുകളാണ് സ്കൂളുകളില്‍ ഉണ്ടാകാനിരിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് സിപിഎമ്മുകാരായ സ്വന്തക്കാരെ പാര്‍ട്ടിക്ക് കീഴിലുളള യോഗാ അസോസിയേഷന്റെ പഠന കേന്ദ്രങ്ങള്‍ വഴി പരിശീലനം പൂര്‍ത്തിയാക്കി സ്കൂളുകളിലെ അധ്യാപകരാക്കാനാണ് നീക്കം.
യോഗയില്‍ സര്‍വ്വകലാശാല ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ള നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കവേയാണ് ഭരണത്തിന്റെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ സംവിധാനമായ സ്റ്റേറ്റ് റിസോഴ്സ് സെന്ററിനെ ഉപയോഗപ്പെടുത്തി പുതിയ കോഴ്സ് ആരംഭിച്ച് പാര്‍ട്ടിക്ക് കീഴിലുളള അസോസിയേഷന്റെ പരിശീലന കേന്ദ്രങ്ങളെ പഠന കേന്ദ്രങ്ങളാക്കി സ്വന്തക്കാരെ അധ്യാപകരാക്കാന്‍ ശ്രമം നടന്നത്. യോഗാ അസോസിയേഷന് ഓഫ് കേരളയുടെ സംസ്ഥാനത്തെ പതിനാല് പഠനകേന്ദ്രങ്ങളും എസ്ആര്‍സി പഠന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കോഴ്സിന്റെ കോഡിനേറ്റര്മാരെല്ലാം സിപിഎം സഹയാത്രികരാണെന്ന് മാത്രമല്ല, പഠന കേന്ദ്രങ്ങളില്‍ ഒട്ടുമിക്കതും സിപിഎം ശക്തി കേന്ദ്രങ്ങളിലുമാണ്.
ഏതാനും മാസം മുമ്പ് സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള യോഗാ അസോസിയേഷന് ഓഫ് കേരളയുടെ കോഴ്സ് പൂര്‍ത്തിയാക്കിയവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സ്കൂളുകളില്‍ നിയമിക്കാന്‍ നടത്തിയ നീക്കം വിവാദമായിരുന്നു. കേരള യോഗ ടീച്ചേഴ്സ് യൂനിയന്‍ കോടതിയില്‍ പോയതിനെ തുടര്‍ന്ന് ഹൈക്കോടതി നടപടി റദ്ദ് ചെയ്യുകയായിരുന്നു. കോടതി ഉത്തരവിനെ മറികടക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സംവിധാനമായ എസ്ആര്‍സിയെ മറയാക്കി പാര്‍ട്ടി അംഗങ്ങളായവരെ യോഗാദ്ധ്യാപകരായി തിരുകിക്കയറ്റാന്‍ ശ്രമം നടത്തിയതെന്ന് വ്യക്തമാണ്. സ്കൂളുകളില്‍ ഒന്നു മുതല്‍ 12വരെ ക്ലാസുകളിലേക്കുള്ള യോഗാ പാഠപുസ്തകങ്ങള്‍ കരിക്കുലം കമ്മിറ്റി നിര്‍ദ്ദേശിച്ച് നല്‍കിയെങ്കിലും അതി പ്രിന്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുമ്പ് ധൃതിപ്പെട്ട് സ്കൂളുകളില്‍ യോഗ ഉള്‍പ്പെടുത്തിയതിലും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: