ഇരിട്ടി : കർണ്ണാടക സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത സി പി എം ചീങ്കക്കുണ്ടം ബ്രാഞ്ച് സിക്രട്ടറി സുഭിലാഷിനെ തൽസ്ഥാനത്തുനിന്നും നീക്കി . ബുധനാഴ്ച ചേർന്ന ലോക്കൽ കമ്മിറ്റി യോഗമാണ് സുഭിലാഷിനെ ബ്രാഞ്ച് സിക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയത്.
കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതോടുകൂടി കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് സി പി എം ഏരിയാ സിക്രട്ടറി ബിനോയ് കുര്യൻ അറിയിച്ചു. കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാത്രി സുഭിലാഷിനേയും സഹോദരൻ സുബിത്തിനെയും കർണ്ണാടകത്തിൽ നിന്നുമെത്തിയ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം കോളിക്കടവിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് എന്നാണ് അറിയുന്നത്. ഇവർ ഇപ്പോഴും ക്രൈംബ്രാഞ്ച് സംഘത്തിന്റെ കസ്റ്റഡിയിലാണ് ഉള്ളതെങ്കിലും മറ്റു വിവരങ്ങളൊന്നും ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: