രാജസ്ഥാന്‍: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തില്‍ പുത്തന്‍ ടീമായാണ് രാജസ്ഥാന്റെ വരവ്. ടീമിലെ സ്ഥിരസാന്നിധ്യമായ അജിങ്ക്യ രഹാനയെ ഒഴിവാക്കിയും ഡേവിഡ് മില്ലര്‍, ടോം കറന്‍ എന്നിവരെ ഉള്‍പ്പെടുത്തിയും പുത്തന്‍ തുടക്കത്തിനാണ് രാജസ്ഥാന്റെ ശ്രമം. മലയാളി താരം സഞ്ജു സാംസണിന്റെ സാന്നിധ്യവും രാജസ്ഥാന്‍ നിരയില്‍ ശ്രദ്ധേയമാകും.
സ്റ്റീവ് സ്മിത്തിന്റെ സാന്നിധ്യം മിക്ക മത്സരങ്ങളിലും ലഭിക്കുമെന്നത് ആശ്വാസമാണ്. എന്നാല്‍, ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ടീമിനൊപ്പം ചേരാന്‍ സ്‌റ്റോക്‌സിനായിട്ടില്ലെന്നാണ് അറിയിപ്പ്. കൊല്‍ക്കത്ത നിരയില്‍ നിറഞ്ഞുകളിച്ച റോബിന്‍ ഉത്തപ്പയുടെ സേവനവും ഇത്തവണ രാജസ്ഥാനുണ്ടാകും. ഇംഗ്ലണ്ടിന്റെ ജോഫ്രെ ആര്‍ച്ചര്‍ക്കാണ് പേസ് നിരയുടെ ചുമതല. വിന്‍ഡീസ് താരം ഒഷെയ്ന്‍ തോമസും ഇന്ത്യന്‍ താരങ്ങളായ ജയദേവ് ഉനദ്കത്, വരുണ്‍ ആരോണ്‍ എന്നിവരും ബൗളിങ്ങിന് കരുത്ത് കൂട്ടും. എന്നാല്‍ പരിചയസമ്പന്നനായ സ്പിന്നറില്ലാത്തതാണ് ടീമിന്റെ പോരായ്മ.
രാജസ്ഥാന്‍ ടീം: സ്റ്റീവ് സ്മിത്ത്, വരുണ്‍ ആരോണ്‍, ആകാശ് സിങ്, അനുജ് റാവത്ത്, ജോഫ്രെ ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ടോം കറന്‍, ശ്രേയസ് ഗോപാല്‍, യശസ്വി ജെയ്‌സ്വാള്‍, അനിരുദ്ധ ജോഷി, മഹിപാല്‍ ലോംറോര്‍, കാര്‍ത്തിക് ത്യാഗി, മായങ്ക് മാര്‍ഘണ്ടെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, ശശാങ്ക് സിങ്, ബെന്‍ സ്റ്റോക്‌സ്, രാഹുല്‍ തിവാട്ടിയ, ഒഷെയ്ന്‍ തോമസ്, ആന്‍ഡ്രൂ ടൈ, ജയദേവ് ഉനദ്കത്, റോബിന്‍ ഉത്തപ്പ, മനന്‍ വോറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: