ന്യൂദല്‍ഹി: പിണറായി വിജയന് സര്‍ക്കാരിനെതിരെയുള്ള കേരളത്തിന്റെ വികാരം പാര്‍ലമെന്റില്‍ ഉയര്‍ത്തി ബിജെപി എംപി തേജസ്വി സൂര്യ. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ സമരം അടിച്ചമര്‍ത്തുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ട്.ലൈഫ് മിഷന് പദ്ധതിയിലും അഴിമതി ഉണ്ടായി. സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും തേജസ്വി സൂര്യ ലോകസഭയില്‍ പറഞ്ഞു.
കേരളത്തിലെ ജനകീയ സമരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ വരെ പോലീസ് തല്ലിച്ചതക്കുകയാണെന്നും അദേഹം വ്യക്തമാക്കി.
കൊറോണ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും അതിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. സര്‍ക്കാര്‍ പദ്ധതിയായ ലൈഫ് മിഷനിലും വലിയ അഴിമതിയാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. തേജസ്വി സൂര്യയുടെ പ്രസ്താവനക്കെതിരെ എം.എം ആരിഫും പി.ആര് നടരാജനും എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് എംപിമാര്‍ മൗനം പാലിക്കുകയാണ് ഉണ്ടായത്.
പിണറായി വിജയന് സമരങ്ങളെ കിംങ് ജോങ് ഉന്നിനെ പോലെ അടിച്ചമര്‍ത്തുകയും അതേ രീതിയിലുള്ള ഭരണവുമാണ് നടത്തുന്നത്. അയ്യപ്പന്റെയും ആദി ശങ്കരയുടെയും ശ്രീ നാരായണ ഗുരുവിന്റെയും ഭൂമിയാണ് കേരളം. കമ്മ്യൂണിസ്റ്റുകളുടെ ക്രൂരതയ്ക്ക് കേരളം തിരിച്ചടി നല്‍കുമെന്നും ലോകസഭയിലെ ശൂന്യവേളയില്‍ ബെംഗളൂരു സൗത്തില്‍ നിന്നുള്ള ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: