തൃശൂര്‍: മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്വര്‍ണകളളക്കടത്തിന് കൂട്ടുനിന്ന മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടും ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ റോഡ് ഉപരോധിച്ചു. സ്വരാജ് റൗണ്ടില്‍ ജോസ് തിയറ്ററിനു സമീപം നടന്ന സമരം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ആര് ഹരി ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര് അധ്യക്ഷനായി. ബിജെപി ജില്ലാ ട്രഷറര്‍ സുജയ്സേനന്‍, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി.മേനോന്, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് കണ്ണായി, സി.എസ് അനുമോദ്, വിമല്‍ചന്ദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുണ്‍, അഖില്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ ശ്രീബിന് മുളയം, ഹരിഹരന് ചേലക്കര, കെ.പി മിഥുന്, ശ്രീജിത്ത് വാകയില്‍, രാജേഷ് എരുമപ്പെട്ടി എന്നിവര്‍ നേതൃത്വം നല്കി. റോഡില്‍ കുത്തിയിരുന്ന് ഉപരോധ സമരം നടത്തിയ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: