തൃശൂര്‍: വിവാദമായ മാസ്റ്റര്‍ പ്ലാന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി മേയര്‍. മാസ്റ്റര്‍ പ്ലാന്‍ വിഷയത്തില്‍ ഭരണപക്ഷവും കോണ്‍ഗ്രസും ആരോപണവും പ്രത്യാരോപണവുമായി പരസ്പരം കൊമ്പുകോര്‍ക്കുന്നതിനിടെയാണ് ഔദ്യോഗിക വിശദീകരണവുമായി മേയര്‍ രംഗത്തെത്തിയത്. കെട്ടിട ഉടമകള്‍ക്കും ഭൂമാഫിയയ്ക്കും വേണ്ടി വാസ്തവ വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയാണ് കോണ്‍ഗ്രസെന്ന് മേയര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിലെ ഐ.പി പോള്‍ മേയറായിരിക്കേ 2013ല്‍ അയച്ച മോഡിഫൈ മാസ്റ്റര്‍ പ്ലാനും രാജന് പല്ലന് മേയറായിരിക്കേ 2015ല്‍ തയ്യാറാക്കി അയച്ച മറ്റൊരു മാസ്റ്റര്‍ പ്ലാനും നിയമനാസൃതമല്ലാത്തതിനാല് സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. 2013ല്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനില്‍ പൈതൃക മേഖലകള്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട അഞ്ചു കോര്‍ സോണുകള്‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തിരുന്നു. 22 മീറ്ററുള്ള സ്വരാജ് റൗണ്ട് 36 മീറ്ററായി വര്‍ദ്ധിപ്പിക്കണമെന്നാണ് മാസ്റ്റര്‍ പ്ലാനിലെ നിര്‍ദ്ദേശം. വിവിധ മേഖലകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളോടെ 2019ല്‍ ഇപ്പോഴത്തെ ഭരണ സമിതി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രഖ്യാപനത്തിന്റെ അവസാനഘട്ടത്തിലാണ്.
സ്വരാജ് റൗണ്ടന്റെ വീതി 22 മീറ്ററാക്കി നിലനിര്‍ത്താനും ജനനിബിഡമായ മേഖലകളെ പാഡി സോണാക്കിയത് മറ്റു സോണുകളിലേക്ക് മാറ്റാനുമാണ് പുതിയ മാസ്റ്റര്‍ പ്ലാനില്‍ തീരുമാനിച്ചിട്ടുള്ളത്. മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചാല്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തും. പുതിയ മാസ്റ്റര്‍ പ്ലാന്‍ ഈ മാസം അവസാനം പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നതെന്നും മേയര്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്, മുന്‍ മേയര്‍ അജിതാ വിജയന്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: