കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം അപലപനീയമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. വ്യക്തിപരമായി ആക്രമിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് മുഖ്യമന്ത്രി കരുതേണ്ട. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിപ്പെടുത്തി സമരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കേണ്ടെന്നും എം.ടി. രമേശ് പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മാനസിക നില തെറ്റിയെന്നും, മാനസികാവസ്ഥ തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി ഇരുത്തേണ്ടി വരുന്നത് ആ പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിനിടെ കെ. സുരേന്ദ്രനെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു എം.ടി. രമേശ്.
കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തിലൂടെയല്ല മറുപടി പറയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതില്‍ ദുരൂഹതയുണ്ട്. എങ്ങനെയാണ് മറുപടി കൊടുക്കുകയെന്ന് വ്യക്തമാക്കണം. ഇങ്ങനെ പലര്‍ക്കും മുമ്പ് മറുപടി കൊടുത്തതിന്റെ ചരിത്രം പിണറായിക്കുണ്ട്. വെല്ലുവിളിയാണെങ്കില്‍ ഏറ്റെടുക്കാന്‍ ബിജെപി തയ്യാറാണ്. സുരേന്ദ്രനെ ഒറ്റ തിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ലെന്നും എം.ടി. രമേശ് പറഞ്ഞു.
ഭീഷണിയുടെ രൂപത്തിലാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്. സുരേന്ദ്രന് ഉന്നയിച്ചത് ബിജെപി ചോദിക്കുന്ന കാര്യങ്ങളാണ്. അതിന് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. പകരം ഭീഷണി വേണ്ട. ഇങ്ങനെ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുത്തണമോയെന്ന് സിപിഎം ചിന്തിക്കണം.
ബിജെപി പ്രസിഡന്റിനെക്കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചോളാം. മുഖ്യമന്ത്രി കെ. സുരേന്ദ്രന്റെ മാനസിക നിലയെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. സ്വന്തം മാനസികാവസ്ഥയെക്കുറിച്ച് വേവലാതി പെടുകയാണ് വേണ്ടത്. കെ സുരേന്ദ്രനെതിരേ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും എം.ടി. രമേശ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: