മോസ്കോ : ഇന്ത്യ- ചൈന ചര്‍ച്ചയ്ക്ക് മുമ്പ് ലഡാക്ക് അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ട്. ഇരു സൈന്യങ്ങളും 200 റൗണ്ട് ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മോസ്കോയില്‍ നടന്ന പ്രതിരോധ മന്ത്രിമാരുടെ ചര്‍ച്ചയില്‍ അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ ചൈന അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു ശേഷം നല്കിയ വാര്‍ത്താ കുറിപ്പില്‍ പ്രകോപനത്തിന് പിന്നില്‍ ഇന്ത്യയാണെന്നാണ് ചൈന പ്രസ്താവന നടത്തിയത്. മാധ്യമ റിപ്പോര്‍ട്ട് പ്രകാരം ലഡാക്കിലെ ഫിംഗര്‍ 3, ഫിംഗര്‍ 4 മേഖലകളിലാണ് വെടിവെയ്പ്പുണ്ടായത്.
അതേസമയം അതിര്‍ത്തിയിലെ സ്ഥിതിഗതികളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ ഇന്ന് സംസാരിക്കും. കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടത്തിയ പ്രസ്താവനയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ന് ചേരുന്ന സമ്മേളനത്തില്‍ ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രതിരോധ മന്ത്രി പ്രസ്താവന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: