ഷാര്‍ജ: പതിമൂന്നാമത് ഐപിഎല്ലിനുള്ള ഒരുക്കം വിലയിരുത്താന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഷാര്‍ജയില്‍ എത്തി. മത്സരവേദികളിലൊന്നായി ഷാര്‍ജ സ്റ്റേഡിയം സന്ദര്‍ശിച്ചു. ബിസിസിഐയുടെ മറ്റ് ഭാരവാഹികളും ഐപിഎല്‍ ചെയര്മാന് ബ്രിജേഷ് പട്ടേലും ഗാംഗുലിക്ക് ഒപ്പമുണ്ടായിരുന്നു.
ഈ മാസം പത്തൊമ്പത് മുതല്‍ നവംബര്‍ പത്ത് വരെയാണ് ഐപിഎല്‍ അരങ്ങേറുക. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ഷാര്‍ജയിലെ ആദ്യ മത്സരം ഇരുപത്തിരണ്ടിന് നടക്കും. രാജസ്ഥാന് റോയല്‍സ് അന്ന് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും.
പത്തൊമ്പതിന് അബുദാബിയിലെ ഷെയ്ക്ക് സയ്യദ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുന്നതോടെ ഐപിഎല്ലിന് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: