ഓപ്പണര്‍മാരായി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയും. മൂന്നാമനായി ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ്. ഈ സീസണില്‍ ആരും കൊതിക്കുന്ന മുന്‍നിര ആര്‍ക്കൊപ്പമെന്ന് ചോദിച്ചാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നാകും ഉത്തരം. കഴിഞ്ഞ സീസണുകളിലെല്ലാം സ്ഥിരതയോടെ ബാറ്റ് ചെയ്ത താരമാണ് വാര്‍ണര്‍. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനാണ് ബെയര്‍സ്റ്റോ. ഇരുവരും ഒന്നിച്ച് നല്കുന്ന തുടക്കം ടീമിന് നിര്‍ണായകമാകും. ഏത് തകര്‍ച്ചയിലും ടീമിന് കരുത്തു പകരുന്ന വില്യംസണിന്റെ സാന്നിധ്യവും ശ്രദ്ധേയമാകും.
മധ്യനിരയില്‍ വൃദ്ധിമാന്‍ സാഹ, മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍ എന്നിവര്‍ കളത്തിലിറങ്ങും. മധ്യ നിരയ്ക്ക് ശക്തി പകരാന്‍ മിച്ചല്‍ മാര്‍ഷോ, മുഹമ്മദ് നബിയോ കളിച്ചേക്കും. അങ്ങനെയെങ്കില്‍ കെയ്ന്‍ വില്യംസണിന് ചില മത്സരങ്ങളിലെങ്കിലും പുറത്തിരിക്കേണ്ടി വരും. വില്യംസണെ മാറ്റി വാര്‍ണര്‍ക്ക് നായക സ്ഥാനം നല്കിയതും ഇതുകൊണ്ടുതന്നെ. റഷീദ് ഖാന്റെ സ്പിന്‍ തന്ത്രമാകും ബൗളിങ്ങില്‍ ഹൈദരാബാദിന്റെ കരുത്ത്.
ആഭ്യന്തര ക്രിക്കറ്റില്‍ കരുത്തുക്കാട്ടിയ വിരാട് സിങ്ങും പ്രിയം ഗാര്‍ഗും ഇത്തവണ പല മത്സരങ്ങളിലും കളിച്ചേക്കും. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന പേസ് നിരയും ശക്തമാണ്. എന്നാല്‍ ഐസിസി വിലക്കേര്‍പ്പെടുത്തിയ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്റെ അസാന്നിധ്യം എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: