തിരുവനന്തപുരം: കെ.ടി. ജലീല്‍, ഇ.പി. ജയരാജന് വിഷയങ്ങളില്‍ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം കണ്ണൂരില്‍ മന്ത്രി ഇ.പി ജയരാജന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കു നേരെ ഡിവൈഎഫ്ഐയുടെ ആക്രമണം നടന്നു. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി പിരിഞ്ഞുപോകുമ്പോഴായിരുന്നു ആക്രമ സംഭവം ഉണ്ടായത്. പാപ്പിനിശ്ശേരിയിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടത്. കണ്ണൂരില്‍ പ്രതിഷേധ സമരം ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. സര്‍ക്കാര്‍ പോലീസിനെ മാത്രമല്ല സന്ദീപ് ബിജെപി വിമര്‍ശിച്ചു.
പ്രതിഷേധക്കാര്‍ക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തി വീശിയിരുന്നു.പിന്നീട് ചില പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധ പരിപാടിയ്ക്കെത്തി തിരിച്ചുപോകുന്ന യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കുനേരെയാണ് ഡിവൈഎഫ്ഐ അക്രമം അഴിച്ചുവിട്ടത്. പ്രവര്‍ത്തകരെ കമ്പുകള്‍ കൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ സിപിഎം തല്ലി തകര്‍ത്തു. യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ആറ് ബൈക്കുകള്‍ ആണ് അടിച്ചുതകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: