ന്യൂദല്‍ഹി: ആത്മനിര്‍ഭര്‍ പാക്കേജില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് മുപ്പതിനായിരം കോടി രൂപയുടെ അധിക പ്രവര്‍ത്തന മൂലധനം നല്കി കേന്ദ്ര സര്‍ക്കാര്‍. നബാര്‍ഡ് മുഖാന്തരം നല്കിയ മൂലധന സഹായത്തില്‍ 25,000 കോടി രൂപ ആഗസ്റ്റ് വരെ വിതരണം ചെയ്തു. ശേഷിക്കുന്ന 5000 കോടി രൂപ ചെറുകിട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, എംബിഎഫ്സിഎംഎഫ്ഐകള് എന്നിവയ്ക്കായി റിസര്‍വ് ബാങ്ക് നബാര്‍ഡിന് വകയിരുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
എംഎസ്എംഇകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അധിക വായ്പ ലഭ്യമാക്കുന്നതിന് എന്‍ബിഫ്സി, എച്ച്എഫ്സി, എംഎഫ്ഐ തുടങ്ങിയവയ്ക്ക് 45,000 കോടി രൂപയുടെ ഭാഗിക വായ്പ ഉറപ്പ് പദ്ധതി നടപ്പാക്കി. ഇതില്‍ 25,055.5 കോടി രൂപയുടെ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ അനുവാദം നല്കി. 4,367 കോടി രൂപയുടെ ഇടപാടുകള്‍ പുരോഗമിക്കുന്നു. എന്‍ബിഫ്സി, എച്ച്എഫ്സി, എംഎഫ്ഐ എന്നിവയ്ക്കായുള്ള 30,000 കോടി രൂപയുടെ സ്പെഷ്യല്‍ ലിക്വിഡിറ്റി പദ്ധതിയും പുരോഗതിയിലാണ്. സെപ്തംബര്‍ 11 വരെയുള്ള കണക്കുകള്‍ പ്രകാരം 10,590 കോടി രൂപ മൂല്യമുള്ള 37 പദ്ധതികള്‍ക്കാണ് അനുവാദം നല്‍കിയത്. 783.5 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടുള്ള ആറ് അപേക്ഷകളും കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്.
സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ അടക്കമുള്ള വ്യവസായങ്ങള്‍ക്കുള്ള മൂന്നു ലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്പാ പദ്ധതിക്കുള്ള പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ധനകാര്യ സേവന വകുപ്പ് മെയ് 23ന് പുറത്തിറക്കിയിരുന്നു. ഒപ്പം 26 മെയ് 2020 ന് എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്കീം നിധി രജിസ്റ്റര്‍ ചെയ്തു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍, 23 പ്രമുഖ സ്വകാര്യ ബാങ്കുകള്‍ എന്നിവ നല്കുന്ന വിവരങ്ങള്‍ പ്രകാരം സെപ്തംബര്‍ 10 വരെ 42,01,576 ഉപഭോക്താക്കള്‍ക്കായി 1,63,226.49 കോടി രൂപ അനുവദിച്ചു. ഇതുവരെ 25,01,999 പേര്‍ക്ക് 1,18,138.64 കോടി രൂപയും വിതരണം ചെയ്തു.ആദായ നികുതി റീ ഫണ്ട് ഇനത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്തംബര്‍ എട്ട് വരെയുള്ള കാലയളവില്‍ 27.55 ലക്ഷം നികുതിദായകര്‍ക്കായി 1.01 ലക്ഷം കോടി രൂപയുടെ റീ ഫണ്ടുകളാണ് നല്‍കിയത്. 25,83,507 കേസുകളില്‍, 30,768 കോടി രൂപ ആദായ നികുതി റീ ഫണ്ടും, 1,71,155 കേസുകളില്‍, 70,540 കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീ ഫണ്ടുകളും നല്കി. കുടിശ്ശിക ആയിരുന്ന 50 കോടി വരെയുള്ള കോര്‍പ്പറേറ്റ് നികുതി റീ ഫണ്ടുകള്‍ എല്ലാവര്ക്കും ലഭ്യമാക്കി. മറ്റുള്ളവയുടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ധനമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: