തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതോടെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷമാവുന്നു. മുമ്പ് ഇ.പി.ജയരാജന് നല്‍കാത്ത ആനുകൂല്യം ഇപ്പോള്‍ ജലീലിന് നല്‍കുന്നതെന്തിനെന്ന് ചോദിച്ച് ഒരു വിഭാഗം രംഗത്തുണ്ട്. ജലീലിനെതിരെ പരോക്ഷമായി മന്ത്രി ജി. സുധാകരന് ഉന്നയിച്ച വിമര്‍ശനത്തെ പിന്തുയ്ക്കുകയാണ് തോമസ് ഐസക്കും മേഴ്സിക്കുട്ടിയമ്മയും കെ.കെ.ശൈലജയും സി.രവീന്ദ്രനാഥും.
അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെയാണ് ജലീലിനെതിരെ ജി.സുധാകരനും മന്ത്രിമാരും അമര്‍ഷത്തിലേക്ക് എത്തിയത്. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് ജി. സുധാകരന് ആലപ്പുഴയില്‍ പ്രതികരിച്ചത്. ബന്ധുനിയമന വിവാദത്തില്‍ ഇ.പി.ജയരാജനെ രാജി വയ്പ്പിച്ചു. എന്നാല്‍ ജലീലിനെതിരെ ബന്ധു നിയമനം മുതല്‍ പ്രോട്ടോകോള്‍ ലംഘനവും ഖുറാന്റെ മറവിലുള്ള ആരോപണങ്ങളും ഉയര്‍ന്നു.
എന്‍ഫോഴസ്മെന്റ് ചരിത്രത്തിലാദ്യമായി കേരള മന്ത്രിയെ ചോദ്യം ചെയ്യുന്ന ഘട്ടം വരെയെത്തി. ചോദ്യം ചെയ്യപ്പെട്ടത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗത്തെയാണ് എന്നത് ഗൗരവകരമായി പാര്‍ട്ടി കാണണം എന്നാണ് സുധാകരപക്ഷത്തിന്റെ ആവശ്യം. പാര്‍ട്ടി സെക്രട്ടേറിയേറ്റ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കമെന്നും ജലീലിന്റെ രാജിവാങ്ങണെമെന്നുള്ള നിലപാടിലാണ് അവര്‍.
എന്നാല്‍ എ.കെ.ബാലന്, കടകംപള്ളി സുരേന്ദ്രന്, എ.സി.മൊയ്തീന് തുടങ്ങിയവര്‍ രാജിവയ്ക്കേണ്ടെന്ന നിലപാടിലാണ്. സിപിഐ മന്തിമാര്‍ക്കും ജലീലിന്റെ കാര്യത്തില്‍ എതിര്‍പ്പുണ്ട്. ആരോപണം ഉയര്‍ന്ന ഉടന്‍ മന്ത്രിമാരെ രാജി വപ്പിച്ച എന്‍സിപിയും എല്‍ഡിഎഫില്‍ എതിര്‍പ്പ് അറിയിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: