പുല്‍പ്പള്ളി:കൊറോണ ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരന് മരിച്ചു.പുല്‍പ്പള്ളി ഭൂദാനം കുമിച്ചി ശശി (46) ആണ് മരിച്ചത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മൂലങ്കാവ് ശാഖയിലെ ക്ലര്‍ക്കായിരുന്ന ശശിക്ക് ആഗസ്റ്റ് 22നാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ലാശുപത്രി കോവിഡ് കെയര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ രാവിലെ മരണം സംഭവിക്കുകയായിരുന്നു.
കൊറോണ രോഗബാധയെ തുടര്‍ന്നുള്ള ശ്വാസകോശ രോഗവും, പ്രമേഹവും മൂലം അവശനായ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ച ആന്റിജന്‍ പരിശോധന നടത്തിയതില്‍ ഇദ്ദേഹം കൊറോണ നെഗറ്റീവ് ആയിരുന്നുവെങ്കിലും മരണത്തിലേക്ക് നയിച്ചത് കൊറോണ ആണെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന സൂചനകള്‍. പനി ബാധയെ തുടര്‍ന്ന് ആദ്യം ചീരാല്‍ സര്‍ക്കാര്‍ ആശുപത്രിയിലും രണ്ട് തവണ ബത്തേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഭാര്യ:ഗംഗ. മക്കള്‍: ചൈത്ര, മാധവ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: