കാഞ്ഞങ്ങാട്: മന്ത്രി കെ.ടി.ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിക്ക് ധാര്‍മ്മികതയുടെ ഒരു അംശമെങ്കിലും ഉണ്ടെങ്കില്‍ കെ.ടി.ജലീലിന്റ രാജി വാങ്ങി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എന്‍. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്, ജില്ലാ വൈസ് പ്രസിഡണ്ട് എം.ബല്‍രാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.വേണുഗോപാല്‍, പ്രശാന്ത് എം, വൈശാഖ് കേളോത്ത്, സാഗര്‍ നീലേശ്വരം, എന്നിവര്‍ പ്രസംഗിച്ചു.
കുമ്പള: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയും, മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രകടനത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈ, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം സെക്രട്ടറി രമേഷ് ഭട്ട്, യുവമോര്‍ച്ച കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പ്രദേഷ്, ഒബിസി മോര്‍ച്ച ജില്ലാ കമ്മറ്റിയംഗം ശശി കുമ്പള, ഒബിസി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് മധുസൂദനന്, എസ്.പ്രേമലത, വിവേകാനന്ദ, സുജിത്ത്റൈ, ജിത്തേഷ് നായിക്കാപ്പ്, ജഗദീഷ് പേരാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
തൃക്കരിപ്പൂര്‍: സ്വര്‍ണ്ണ കള്ളകടത്തു കേസില്‍ ഇ.ഡി. ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്ത ബിജെപി നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കരിദിനമാചരിക്കുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. യോഗം ബിജെപി ജില്ലാ വൈ.എം.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈ. പ്രസിഡന്റ് രാജന് കൊയ്യങ്കര അദ്ധ്യക്ഷം വഹിച്ചു. പ്രതിഷേധ പ്രകടനത്തിന് ജില്ല കമ്മറ്റി അംഗം കെ.ശശിധരന്, ടി.വി.ഷിബിന്‍, എ.രാജീവന്, പി.പി.കുഞ്ഞിക്കണ്ണന്, എം.പി.ഭാസ്കരന്, പ്രസാദ് പേക്കടം, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.കരുണാകരന് എന്നിവര്‍ നേതൃത്വം നല്കി.
ഉദുമ: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ഉദുമയില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗത്തില്‍ ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വിനായക പ്രസാദ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മറ്റി അംഗം വൈ.കൃഷ്ണദാസ്, ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന് അച്ചേരി, ഒബിസി മോര്‍ച്ച ഉദുമ മണ്ഡലം ജന സെക്രട്ടറി പ്രദീപ് എം കൂട്ടക്കനി, ബിജെപി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മധുസൂതന്‍ അടുക്കത്ത്ബയല്‍ സ്വാഗതവും, വിനയന് കോട്ടിക്കുളം നന്ദിയും പറഞ്ഞു.
കെ.ടി.ജലീല്‍ രാജിവെക്കണം; യുവമോര്‍ച്ച റോഡ് ഉപരോധിച്ചു
കാസര്‍കോട്: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ യുവമോര്‍ച്ച നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മറ്റി റോഡ് ഉപരോധിച്ചു. ആരോപണവിധേയനായ ഇ.പി.ജയരാജനെതിരെ നടപടിയെടുത്ത പിണറായി സര്‍ക്കാര്‍ കെ.ടി.ജലീലിനെ സംരക്ഷിക്കുകയാണ്. ഇ.ഡി.ചോദ്യം ചെയ്തതിലൂടെ കെ.ടി.ജലീന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.
കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ഉപരോധ സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് അഞ്ജു ജോസ്ടി, ട്രഷറര്‍ എന്‍.ജിതേഷ്, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് രക്ഷിദ് കെദില്ലായ തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: