കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് വിട്ട സ്പാനിഷ് ഡിഫന്‍ഡര്‍ ടിരി എടികെ മോഹന്‍ ബഗാനില്‍ എത്തി. ഇന്നലെ ടിരിയുടെ ട്രാന്‍സ്ഫര്‍ മോഹന്‍ ബഗാന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരുവര്‍ഷത്തെ കരാറാണ് ക്ലബുമായി ഒപ്പിവെച്ചത്. അടുത്ത സീസണ് മുന്നില്‍ കണ്ട് നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് ടിരിയെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ പുതിയ മാനേജ്മെന്റ് താരത്തിന്റെ കരാര്‍ മാറ്റണമെന്ന് പറഞ്ഞതോടെ അദ്ദേഹം ഒരു കളി പോലും കളിക്കും മുമ്പ് ക്ലബ് വിടുകയായിരുന്നു.
നേരത്തെ ജംഷദ്പൂര്‍ എഫ്സിയുടെ താരമായിരുന്ന ടിരി കേരള ബ്ലാസ്റ്റേഴ്സുമായി മൂന്ന് വര്‍ഷത്തെ കരാറായിരുന്നു ഒപ്പുവെച്ചിരുന്നത്. ഐഎസ്എല്ലില്‍ അവസാന സീസണുകളില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്ന ഡിഫന്‍ഡര്‍ ആണ് ടിരി. താരത്തിന്റെ ജംഷദ്പൂര്‍ എഫ്സിയുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. ടിരി കഴിഞ്ഞ മൂന്ന് സീസണിലും ജംഷദ്പൂരിന്റെ താരമായിരുന്നു. ഐഎസ്എല്ലില്‍ ഇതുവരെ 72 മത്സരങ്ങള്‍ താരം കളിച്ചു. 3 ഗോളുകള്‍ നേടിയിട്ടുണ്ട്. എടികെയിലേക്കുള്ള തിരിയുടെ രണ്ടാം വരവാണ് ഇത്. 2016ല്‍ എടികെ ജേഴ്സിയിലാണ് ആദ്യം ടിരി സ്പെയിനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: