മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് സിനിമയിലെ മയക്കുമരുന്ന് മാഫിയക്കെതിരെ പൊരുതുന്ന നടി കങ്കണ റണാവത്ത് മഹാരാഷ്ട്ര ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ശിവസേനയുമായി തുറന്ന പോര് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കങ്കണ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിന് നടത്തിയ കൂടിക്കാഴ്ചയില്‍ സഹോദരി രംഗോലിയും കങ്കണക്കൊപ്പമുണ്ടായിരുന്നു.
കങ്കണ രാജ്ഭവനിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടെ പടിഞ്ഞാറന്‍ ഖറിലെ കങ്കണയുടെ വീടിന് മുമ്പില്‍ ആള് ഇന്ത്യ പാന്തെര് സേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേ സമയം രാജ്ഭവന് മുന്നില്‍ കര്‍ണിസേന കങ്കണയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
മുംബൈയിലെ തന്റെ മണികര്‍ണിക ഓഫീസ് പൊളിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് കങ്കണ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയോട് സോണിയ പ്രതികരിക്കുന്നില്ല. സ്വന്തം സഖ്യകക്ഷി രാഷ്ട്രീയ പകപോക്കല്‍ നടത്തുമ്പോള്‍ മൗനം പാലിക്കുന്നു. ഈ മൗനത്തിന് ചരിത്രം തിരിച്ചടി നല്‍കും.
സ്ത്രീയെന്ന നിലയില്‍ എന്നെ അപമാനിക്കുന്ന നടപടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. സ്ത്രീയായിട്ടും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷയ്ക്ക് ഇതില്‍ പ്രതികരിക്കാനാകുന്നില്ല. ഈ പകപോക്കല്‍ അവസാനിപ്പിക്കാന്‍ സോണിയ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല. ഡോ. ബി.ആര്. അംബേദ്ക്കര്‍ രാജ്യത്തിന് സമര്‍പ്പിച്ച ഭരണഘടനയ്ക്ക് പോലും നാണക്കേടാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും കങ്കണ ട്വീറ്റ് ചെയ്തു.
. സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് താങ്കളോട് വിവരിക്കേണ്ടതില്ല. സ്വന്തം സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ പ്രതികരിക്കാതിരിക്കുന്ന സോണിയയുടെ നടപടി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കങ്കണ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ഉദ്ധവിന്റെ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ മുന്നോട്ടു പോകുന്നത്. കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയോട് സോണിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: