ഇന്ത്യന്‍ യുവാക്കളുമായി സംസാരിക്കുമ്പോള്‍, ഇന്ത്യയുടെ വക്തിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന, തീര്‍ത്തും അത്യാവശ്യമായ കാര്യങ്ങളെ പറ്റി പോലും അവര്‍ക്ക് യാതൊരു ധാരണയുമില്ല എന്ന കാര്യം മനസ്സിലാക്കുമ്പോള്‍ എനിക്ക് വേദന തോന്നാറുണ്ട്. ഒരു പരിപാടിയില്‍ ഇന്ത്യന്‍ സദസ്സിനോട് ‘നിങ്ങളില്‍ രാജാ ദാഹിര്‍ എന്ന് കേട്ടിട്ടുള്ളവര്‍ കൈയ്യുയര്‍ത്തൂ’ എന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഒരൊറ്റ കൈപോലും ഉയര്‍ന്നില്ല. ഒരൊറ്റ സര്‍വകലാശാല വിദ്യാര്‍ഥിക്കും ഞാനെന്താണ് പറയുന്നത് എന്ന് ഒരു ഊഹവുമുണ്ടായിരുന്നില്ല.
വിമാനത്താവളത്തില്‍ ഇന്ത്യയിലെ ഒരു സംസ്ഥാന ധനകാര്യ മന്ത്രിയെ കണ്ടുമുട്ടി. അദ്ദേഹം തന്റെ പ്രതിപക്ഷ പാര്‍ട്ടിയില്‍ പെട്ട ഒരാളോടൊപ്പം ഇരിയ്ക്കുകയായിരുന്നു. ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മഹത്തരമാണ് എന്നെല്ലാം എന്നോട് പറയാന്‍ തുടങ്ങി. അപ്പോള്‍ സംസ്ഥാനത്തിന്റ ധനകാര്യ മന്ത്രി എന്ന നിലയ്ക്ക് എന്തുകൊണ്ട് രാജാ ദാഹിറിന്റെ സ്മരണാര്‍ത്ഥം ഒരു റോഡ് ഉണ്ടാക്കിക്കൂടാ എന്ന് ഞാന്‍ ചോദിച്ചു. അദ്ദേഹം എന്നോട് മറുചോദ്യം ചോദിച്ചത് ആരാണ് രാജാ ദാഹിര്‍ എന്നാണ്. അടുത്തിരുന്ന വ്യക്തി, അതേ സംസ്ഥാനത്തിലെ പ്രതിപക്ഷ എം എല്‍ എ ആയിരുന്നു. അദ്ദേഹത്തിനും അറിയുമായിരുന്നില്ല. എന്നാല്‍ ഇവരുടെ അടുത്തിരുന്ന മറ്റൊരു വക്തിയ്ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞു. അതു കേട്ടപ്പോള്‍ ഈ രണ്ടു പേരുടെയും മുഖത്ത് ഒരേപോലുള്ള അമ്പരപ്പാണ് ദൃശ്യമായത്.
എന്തുകൊണ്ട് നമ്മള് ഇക്കാര്യം അറിഞ്ഞിരുന്നില്ല ? രാജാ ദാഹിര്‍ സിന്ധിലെ ഏറ്റവും അവസാനത്തെ ഹിന്ദു രാജാവായിരുന്നു. അദ്ദേഹമായിരുന്നു ഹിന്ദുസ്ഥാനിലേക്കുള്ള അറേബ്യന്‍ അധിനിവേശത്തെ ആദ്യമായി നേരിട്ട രാജാവ്. അദ്ദേഹം മുസ്ലീങ്ങള്‍ക്ക് എതിരൊന്നുമായിരുന്നില്ല. ഇമാം ഹുസൈനിന്റെ പൗത്രന്മാരുടെ കുടുംബങ്ങള്‍ക്ക് അഭയം കൊടുത്ത ഹിന്ദു രാജാവായിരുന്നു രാജാ ദാഹിര്‍. അറബികളായ ഉമയദ്ദുകളാല്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു കൊണ്ടിരുന്ന അവര്‍, രാജാ ദാഹിര്‍ സിംഗ് എന്ന ഭരണാധികാരിയുടെ രാജ്യത്ത് അഭയം കണ്ടെത്തുകയായിരുന്നു.
അദ്ദേഹം രാജ്യത്തിനു വേണ്ടി പടവെട്ടി മരിച്ചു. ഹിന്ദുസ്ഥാനെ ശത്രുക്കളില്‍ നിന്ന് പ്രതിരോധിച്ചു കൊണ്ട് മരിച്ചു. എന്നാല്‍ ഹിന്ദുസ്ഥാനില്‍ അദ്ദേഹത്തെ സ്മരിക്കുന്ന യാതൊന്നും ഇല്ല, പേരില്‍ ഒരു റോഡു പോലും ഇല്ല. ലോധിയെപ്പോലുള്ള തെമ്മാടികളുടെ പേരില്‍ നമുക്ക് വലിയ തെരുവുകള്‍ ഉണ്ട്. കൊലയാളിയായ ഔറംഗസേബിന്റെ പേരില്‍ കുറേ സ്ട്രീറ്റുകള്‍ ഇപ്പോഴും ഉണ്ട്. പലരുടേയും പേരില്‍ പല തരത്തിലുള്ള പദവികളും തലക്കെട്ടുകളും ഉണ്ട്. എന്നാല്‍ നൂറുകോടിയിലധികം ജനങ്ങള്‍ ഉള്ള ഈ ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ രാജാ ദാഹിറിനെ പറ്റി ഒരു പരാമര്‍ശം പോലുമില്ല.
ഹിന്ദുസ്ഥാനില്‍ ഒരു രാജാ ദാഹിര്‍ മാര്‍ഗ് താമസിയാതെ ഉണ്ടാവുമെന്ന് അധികാര സ്ഥാനത്തുള്ള എന്റെ ഏതാനും സുഹൃത്തുക്കള്‍ എന്നോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനു വേണ്ടി തന്റേയും മകന്റെയും ജീവനുകള്‍ ബലിയര്‍പ്പിച്ച ഹിന്ദുസ്ഥാന്റെ മഹാനായ ഒരു പുത്രന് കൊടുക്കാവുന്ന മഹത്തായ ഒരു ശ്രദ്ധാഞ്ജലി ആയിരിയ്ക്കും അത്. രാജാ ദാഹിര്‍ സിംഗിന്റെ പേര് എഴുതി വയ്ക്കാന്‍ തയ്യാറാകുന്നവരാണ് ഹിന്ദുസ്ഥാനികള്‍. അതിന് തയ്യാറല്ലാത്തവര്‍ ഹിന്ദുസ്ഥാനികള്‍ അല്ല. അതാണ് ഇന്നത്തെ എന്റെ സന്ദേശം.
ജയ് ഹിന്ദ് ! രാജാ ദാഹിര്‍ സിംഗ് സിന്ദാബാദ് !
ഇന്ഷാ അള്ളാ.. എന്റെ ജീവിത കാലത്തിനിടയ്ക്ക് ഒരു പ്രധാന വീഥി രാജാ ദാഹിര്‍ സിംഗിന്റെ പേരില്‍ ഉയരുന്നത് ഞാന്‍ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: