തിരുവനന്തപുരം: സെപ്റ്റമ്പര്‍ 14. ദേശീയ ഹിന്ദി ദിവസം. ഹിന്ദിയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ദിനം. ഹിന്ദി ഭാഷാ പ്രചരണത്തിന് മുന്‍ നിരയിലുള്ള ഡോ.കെ സി അജയകുമാറിന്റെ നാലു നോവലുകള്‍ ഹിന്ദി ദിനത്തില്‍ പ്രകാശിതമാകുന്നു. ആദിശങ്കരം, ടാഗോര്‍-ഏക് ജീവനി, കവികുലഗുരു കാളിദാസ്, സത്യവാന് സാവിത്രി.
ആദിശങ്കരാചാര്യരുടെ ജീവിതത്തെയും തത്ത്വചിന്തയെയും അടിസ്ഥാനമാക്കിയുള്ളതാണ് ആദിശങ്കരം. മഹാഭാരതത്തിലെ സത്യവാന് സാവിത്രി കഥയെ ആസ്പദമാക്കി സത്യവാന് സാവിത്രി, കാളിദാസന്റെ ജീവിതത്തെ ആസ്പദമാക്കി കവികുലഗുരു കാളിദാസ്, ടാഗോര്‍ – ഏക് ജീവനി വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ടാഗോര്‍ – ഏക് ജീവന.
ഹിന്ദി അധ്യാപകരാണ് സാധാരണ വിവര്‍ത്തനത്തിലൂടെ ഹിന്ദി സാഹിത്യത്തെ മലയാളത്തിനും തിരിച്ചും പരിചയപ്പെടുത്തിയിരുന്നതെങ്കില്‍ അജയുമാറിന്റെ കാര്യം അങ്ങനെയല്ല. ബാങ്ക് ഉദ്യോഗസ്ഥന് രാഷ്ട്ര ഭാഷയോടുള്ള സ്നേഹം മൂത്ത് സാഹിത്യ മേഖലയില്‍ കൈവെച്ച ആളാണ്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഹിന്ദി ഓഫീസറായും കോര്പ്പറേഷന് ബാങ്കില്‍ ചീഫ് മാനേജര്‍ ഹിന്ദിയായും സേവനമനുഷ്ഠിച്ചു. ജോലിയില്‍ നിന്നു വിരമിച്ച് മുഴുവന്‍ സമയ സാഹിത്യ സപര്യ നടത്തുന്നു. 22 കൃതികള്‍ ഹിന്ദിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതു. രണ്ട് കൃതികള്‍ മലയാളത്തില്‍ നിന്ന് ഹിന്ദിയിലേക്കും. വിവര്‍ത്തനങ്ങളില്‍ പ്രശസ്ത ഹിന്ദി സാഹിത്യകാരന് ഡോ. നരേന്ദ്ര കോഹ്ലിയുടെ മഹാഭാരതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാസമര്‍ നോവലിന്റെ എട്ട് വാല്യങ്ങള്‍, രാമകഥയെ അടിസ്ഥാനമാക്കിയുള്ള അഭ്യുദയ നോവലിന്റെ രണ്ട് വാല്യങ്ങളും, രബീന്ദ്രനാഥ ഠക്കൂറിന്റെ മുഴുവന്‍ കഥകളുടെയും വിവര്‍ത്തനം, ഗോര നോവലിന്റെ വിവര്‍ത്തനം തുടങ്ങിയവ ഉള്‍പ്പെടുന്നു. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തും തര്‍ജ്ജിമ ചെയ്ത് പുസ്തകമാക്കി.
ഭാരതീയ വിചാരകകേന്ദ്രത്തിന്റെ സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായ ഡോ അജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നിന്ന് വിവര്‍ത്തന അവാര്‍ഡ്
ലഭിച്ചിട്ടുണ്ട്. 2003 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയില്‍ നിന്നും ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന എഴുത്തുകാരനുള്ള അവാര്‍ഡും 2018ല്‍ മൗറീഷ്യസ് ലോക ഹിന്ദി സമ്മേളനത്തില്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജില്‍ നിന്നും വിശ്വഹിന്ദി സമ്മാനവും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: