ടൂറിന്: അര്‍ജന്റീന സൂപ്പര്‍താരം ഗോണ്‍സാലോ ഹിഗ്വയിന് അമേരിക്കന്‍ മേജര്‍ ലീഗിലേക്ക്. കഴിഞ്ഞദിവസം യുവന്റസ് വിട്ട ഹിഗ്വയ്ന്റെ പുതിയ തട്ടകം ക്ലബ് ഇന്റര്‍ മിയാമിയാണ്.
വിഖ്യാത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ഇന്റര്‍ മിയാമി. ഹിഗ്വയിന്റെ വരവ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അമേരിക്കയിലെത്തിയ ഹിഗ്വയിനും
ക്ലബ് സഹഉടമ ജോര്‍ജ് മാസും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മാസ് തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. യുവന്റസില്‍ ഹിഗ്വയിന്റെ സഹതാരമായിരുന്ന ഫ്രഞ്ച് താരം ബ്ലെയിസ് മറ്റിയൂഡിയേയും അടുത്തിടെ ഇന്റര്‍ മിയാമി സ്വന്തമാക്കിയിരുന്നു.
2016 മുതല്‍ യുവന്റസിന്റെ താരമാണ് ഹിഗ്വയിന്. ക്ലബിനായി 150-ഓളം മത്സരങ്ങളില്‍ ഹിഗ്വയിന് ബൂട്ടുകെട്ടിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്ലബ് പരിശീലകനായി മുന്‍ താരം ആന്ദ്രെ പിര്‍ലോ എത്തിയതോടെയാണ് ഹിഗ്വയിന് പുറത്തേക്ക് വഴിതെളിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: