ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ആഴ്സണലിന്റെ തകര്‍പ്പന്‍ വിജയത്തോടെ തുടക്കം. ഇന്നലെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തകര്‍ത്താണ് ഗണ്ണേഴ്സ് തുടക്കം ഗംഭീരമാക്കിയത്.
പുതിയ സൈനിങ് ആയ ഡിഫന്‍ഡര്‍ ഗബ്രിയേല്‍ ഒരു ഗോള്‍ നേടിയപ്പോള്‍ ചെല്‍സിയില്‍ നിന്ന് എത്തിയ വില്ല്യന് മൂന്ന് അസിസ്റ്റുകളുമായാണ് തിളങ്ങിയത്. മത്സരം തുടങ്ങി എട്ടാം മിനുട്ടില്‍ തന്നെ ആഴ്സണല്‍ ലീഡ് എടുത്തു. വില്യന്റെ ഷോട്ടില്‍ നിന്ന് ലഭിച്ച റീബൗണ്ട് ലകാസെറ്റ് വലയിലെത്തിച്ചു. പിന്നീട് 49-ാം മിനിറ്റില്‍ ഗബ്രിയേല്‍ ലീഡ് വര്‍ധിപ്പിച്ചു.
വില്യന്റെ കോര്‍ണര്‍ ഒരു ഹെഡറിലൂടെ ഗബ്രിയേല്‍ വലയില്‍ എത്തിക്കുകയായിരുന്നു. 59-ാം മിനിറ്റില്‍ ഒബാമയങ്ങിന്റെ വക ആയിരുന്നു ആഴ്സണലിന്റെ മൂന്നാം ഗോള്‍. വില്യന്റെ പാസ് സ്വീകരിച്ച ഒബാമയങ്ങ് മികച്ച ഒരു ഷോട്ടിലൂടെ ഫുള്‍ഹാം വലകുലുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: