പാരീസ്: നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി)ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തില്‍ തോല്‍വി. പ്രമുഖ താരങ്ങളെ കൂടാതെ ഇറങ്ങിയ പിഎസ്ജിയെ മടക്കമില്ലാത്ത ഒരു ഗോളിന് ലെന്‍സാണ് കീഴടക്കിയത്.
അമ്പത്തിയേഴാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഇഗ്നാതിയസ് ഗനാഗോയാണ് ലെന്‍സിന് വിജയം സമ്മാനിച്ച ഗോള്‍ നേടിയത്. പിഎസ്ജി ഗോളി മാര്സിന് ബുള്ക്കയുടെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ബുള്‍ക്ക് പിടിച്ചെടുത്ത പന്ത് സഹതാരം മാര്‍ക്കോ വെറാറ്റിക്ക് നല്‍കുന്നതിന് പകരം ഗനാഗോയ്ക്ക് നല്കി. അവസരം മുതലാക്കി ഗനാഗോ ശക്തമായ ഷോട്ടിലൂടെ പന്ത് വലയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: