ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരിക്കാം ഒരുപക്ഷെ ഐപിഎല്‍ പ്രേമികളെ കഴിഞ്ഞ വര്‍ഷം പിടിച്ചിരുത്തിയത്. അവസാന പത്തോവറുകളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി നടത്തിയ പ്രകടനം അത്ഭുതകരമായിരുന്നു. സ്കിസറുകളുടെ കൂമ്പാരമുണ്ടാക്കിയെന്ന് പറയാം. ഇത്തവണയും റസലിന്റെ ആ കരീബിയന്‍ കരുത്തായിരിക്കാം കൊല്‍ക്കത്തയ്ക്ക് പിടിവള്ളിയാകുക. കഴിഞ്ഞ വര്‍ഷം തോല്‍വി മുന്നില്‍ കണ്ട പല മത്സരങ്ങളും കൊല്‍ക്കത്ത വിജയിച്ചത് റസലിന്റെ ബാറ്റിങ് മികവിലൂടെയാണ്.
റോബിന് ഉത്തപ്പയുടെ അഭാവത്തില്‍ നായകന് ദിനേശ് കാര്‍ത്തിക്കിന് മധ്യനിരയില്‍ വലിയ ജോലി തന്നെയുണ്ടാകും. ഓപ്പണറായി കളിക്കുന്ന വിന്‍ഡീസ് താരം സുനില്‍ നരെയ്ന് ഇത്തവണ താഴോട്ടിറങ്ങാനാണ് സാധ്യത. പകരം റസലിന് മുന്‍ നിരയില്‍ അവസരം നല്‍കിയേക്കും. മികച്ച താരം കൂടുതല്‍ പന്ത് കളിക്കണമെന്ന് പരിശീലകന് ബ്രണ്ടന്‍ മെക്കല്ലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലും നിതീഷ് റാണെയും ടീമിന് കരുത്താകും.
ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ബൗളിങ്ങില്‍ കൊല്‍ക്കത്തയുടെ കരുത്ത്. എന്നാല്‍ കമ്മിന്‍സിന് പിന്തുണ നല്കാന് പറ്റിയ മുതിര്‍ന്ന ബൗളര്‍മാര്‍ ഇല്ലാത്തത് പോരായ്മയാണ്. മലയാളി താരം സന്ദീപ് വാര്യരുടെ സാന്നിധ്യവും കൊല്‍ക്കത്തയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: