ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയെ (സിഎസ്എ) ദക്ഷിണാഫ്രിക്കന്‍ സ്പോര്‍ട്സ് കോണ്‍ഫെഡറേഷന്‍ ആന്‍ഡ് ഒളിമ്പിക് കമ്മിറ്റി ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. അഴിമതിയും ദുര്‍ഭരണവുമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് സസ്പെന്ഷന്. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണം ഏറ്റെടുക്കാനും ഒളിമ്പിക്സ് കമ്മിറ്റി തീരുമാനിച്ചു.
ദക്ഷിണാഫ്രിക്കന്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഈ നീക്കം ദേശീയ ടീമിന് തിരിച്ചടിയായേക്കും. ക്രിക്കറ്റ് ബോര്‍ഡ് ഭരണത്തില്‍ അതാത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഇടപെട്ടാല്‍ ടീമിനെ വിലക്കാന്‍ ഐസിസി നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ഒളിമ്പിക്സ് കമ്മിറ്റിയുടെ ഈ തീരുമാനം അംഗികരിക്കുന്നില്ലെന്ന് സിഎസ്എ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ യോഗം ചേരുമെന്നും അവര്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: