ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ മുക്തരുടെ എണ്ണം ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,880 പേര് രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്ത് കൊറോണ രോഗമുക്തി നിരക്ക്.
മഹാരാഷ്ട്രയില്‍ 14,000ല്‍ അധികം പേര് രോഗമുക്തരായി. ആന്ധ്രാപ്രദേശില്‍ പതിനായിരത്തിലധികം പേര്‍ക്കും രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ രോഗമുക്തരായവരുടെ 60 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 35,42,663 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 96,551 പേരാണ് രാജ്യത്ത് പുതുതായി കോവിഡ് രോഗബാധിതരായത്. മഹാരാഷ്ട്രയില്‍ 23,000ല്‍ അധികംപേരും ആന്ധ്രയില്‍ പതിനായിരത്തിലധികം പേരും രോഗബാധിതരായി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9,43,480 ആണ്. 2,60,000 രോഗികളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടകയില്‍ ഒരുലക്ഷത്തിലധികം രോഗബാധിതരുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 1,209 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 495, കര്‍ണാടകയില്‍ 129, ഉത്തര്‍പ്രദേശില്‍ 94 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങളുടെ എണ്ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: