ന്യൂദല്‍ഹി: സാമ്രാജ്യ വികസന മോഹവുമായി അയല്‍രാജ്യങ്ങളെ നോട്ടമിടുന്ന ചൈനയ്ക്ക് ചുട്ടമറുപടിയായി ഇന്ത്യയും ജപ്പാനും തമ്മില്‍ തന്ത്രപരമായ കരാര്‍. പരസ്പര സഹകരണം ദൃഢമാക്കാനും ഇരു രാജ്യങ്ങളുടെയും സൈനിക സൗകര്യങ്ങള്‍ (മിലിട്ടറി ഫെസിലിറ്റി) പരസ്പരം ഉപയോഗിക്കാനും അനുവദിക്കുന്ന കരാറില്‍ പ്രതിരോധ സെക്രട്ടറി അജയ് കുമാറും ഇന്ത്യയിലെ ജപ്പാന് അംബാസിഡര്‍ സുസുക്കി സതോഷിയും ഒപ്പിട്ടു.
ജപ്പാനിലെയും മറ്റും സൈനികത്താവളങ്ങള്‍ ഉപയോഗിക്കാനും യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധധം നിറയ്ക്കാനും അനുമതി ലഭിക്കുന്നത് ചൈനയുടെ വെല്ലുവിളി നേരിടാന്‍ ഇന്ത്യയെ സഹായിക്കും. അമേരിക്ക, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇത്തരം കരാറില്‍ നേരത്തെ ഒപ്പിട്ടിട്ടുണ്ട്.
അമേരിക്കന്‍ താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും ജിബൂട്ടി, ഡിഗോഗാര്‍ഷ്യ, ഗുവാം, സുബിക് ഉള്‍ക്കടല്‍ എന്നിവിടങ്ങളിലെ യുഎസ് താളങ്ങള്‍ ഉപയോഗിക്കാനും ഇന്ത്യക്ക് അനുമതിയുണ്ട്. മഡഗാസ്ക്കറിനു സമീപം റീ യൂണിയന് ദ്വീപുകളിലും ജിബൂട്ടിയുലുമുള്ള ഫ്രഞ്ച് താവളങ്ങള്‍ ഉപയോഗിക്കാനും ഇന്ത്യക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: