മുംബൈ: എം.എസ്.ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് 13-ാമത് ഐപിഎല്ലില്‍ കിരീടം നേടുമെന്ന് മുന്‍ ഓസീസ് പേസര്‍ ബ്രെറ്റ്ലീ. യുഎഇയില്‍ ഈമാസം 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്‍. ചെന്നൈ സൂപ്പര്‍ കിങ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുക.
ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ കിരീടം നേടുമെന്ന് ബ്രെറ്റ് ലീ പറഞ്ഞു. ഒരു ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബ്രെറ്റ്ലീ.
ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിന്റെ വരവോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശക്തരായി. ഇത്തവണ അവര്‍ പ്ലേഓഫില്‍ എത്തുമെന്നും ബ്രെറ്റ് ലീ പറഞ്ഞു. ദിനേശ് കാര്‍ത്തിക് നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യ മത്സരത്തില്‍ 23ന് അബുദാബിയില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.
ഇതാദ്യമായാണ് ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും യുഎഇയില്‍ നടക്കുന്നത്. ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്ന 2014ല്‍ ഐപിഎല്ലിലെ ചില മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നു. കൊറോണ മഹാമാരിയെ തുടര്‍ന്നാണ് ഇത്തവണ ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: