തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫെപോസ ചുമത്താന്‍ നടപടികള്‍ ആരംഭിച്ചു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവാണ് ഈ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. സ്ഥിരം സാമ്പത്തിക കേസുകളില്‍ ഉള്പ്പടുന്നവര്ക്കെതിരേയാണ് കോഫേപോസെ ചുമത്തുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് തുടങ്ങിയവര്‍ക്കെതിരെയാണ് കോഫെ പോസെ ചുമത്തുന്നത്. ഇതോടെ പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വെയ്ക്കാന്‍ ആകും.
ഇതിനായി കോഫെപോസ ബോര്‍ഡിനു മുന്നില്‍ അപേക്ഷ നല്കാന് കസ്റ്റംസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് നിലവില്‍ അപേക്ഷ നല്കാന് ഒരുങ്ങുന്നത്. അപേക്ഷയില്‍ ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ കോഫേപോസ സമിതിയാണ് തീരുമാനം കൈക്കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: