ജീവിക്കാന്‍ നമുക്കു ഭക്ഷണവും പാര്‍പ്പിടവും വസ്ര്തവും മാത്രം പോരാ. അവ കിട്ടിക്കഴിഞ്ഞാല്‍ നമ്മുടെ പ്രശ്നങ്ങള്‍ യഥാര്‍ഥത്തില്‍ തുടങ്ങുകയാണ്. ആശകള്‍ നമ്മെ വലിയ വലിയ ലക്ഷ്യങ്ങളിലേക്കും കൊണ്ടുപോകുന്നു. അപ്പോഴാണ് ഒരു ജീവിതതത്ത്വശാസ്ത്രത്തിന്റെ അഭാവം നമുക്ക് അനുഭവപ്പെടുന്നത്. ജീവിക്കാന്‍ നമുക്ക് ഒരു ജീവിതതത്ത്വശാസ്ത്രം വേണം. അല്ലെങ്കില്‍ തെറ്റുകളില്‍നിന്നു തെറ്റുകളിലേക്കായിരിക്കും നമ്മുടെ പ്രയാണം. കാലം ചെയ്യുമ്പോള്‍, യുവത്വം പോയിക്കഴിയുമ്പോള്‍, ശരീരബലം കുറയുമ്പോള്‍, ആ തെറ്റുകളുണ്ടാക്കുന്ന കര്‍മ്മഫലം നമ്മെ കാര്‍ന്നുതിന്നാന്‍ തുടങ്ങും. അതിനാല്‍ ഓരോ മനുഷ്യനും ഒരു ജീവിതതത്ത്വശാസ്ത്രം വേണം. ആ തത്ത്വശാസ്ര്തം നമുക്കു മതത്തില്‍ നിന്നു കിട്ടുന്നു. ഹൈന്ദവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആ തത്ത്വശാസ്ത്രം പ്രധാനമായും വേദോപനിഷത്തുകളാണ്. മാത്രമല്ല, ആ തത്ത്വശാസ്ത്രം മഹാഭാരതമാവാം, രാമായണമാവാം, യോഗ വാസിഷ്ഠമാവാം, ശ്രീരാമകൃഷ്ണന്റെ ഉപദേശങ്ങളാവാം, വിവേകാനന്ദസ്വാമികളുടെ ഉപദേശങ്ങളുമാവാം, ഏതൊരു ജ്ഞാനിയായ ആചാര്യന്റെ ഉപദേശങ്ങളുമാവാം. ഈ തത്ത്വശാസ്ത്രത്തെ എപ്പോഴും പിന്തുടരുകയും, ജീവിതം വിചിത്രമോ വിപരീതമോ ആയ സന്ദര്‍ഭങ്ങള്‍ കാഴ്ചവെക്കുമ്പോഴെല്ലാം ഈ തത്ത്വശാസ്ത്രത്തിലേക്കു തിരിയുകയും ചെയ്യണം; നമ്മുടെ പ്രശ്നങ്ങള്‍ക്ക് അതില്‍നിന്ന് ഉത്തരം കണ്ടെത്തണം. അങ്ങനെയായാല്‍ നാം ആശയക്കുഴപ്പത്തിലും ദുഃഖത്തിലും ദുരിതത്തിലും പെട്ടുപോകില്ല; പ്രശ്നത്തില്‍നിന്നു വേഗം നാം കരകയറും. ഇങ്ങനെയൊരു ജീവിതതത്ത്വശാസ്ത്രത്തിന്റെ അഭാവത്തില്‍ മനുഷ്യജന്മത്തിന്റെ പ്രയോജനം പൂര്‍ണമായി അനുഭവിക്കാന്‍ നമുക്കു സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: