കൊച്ചി: യുവ ഗോള്‍കീപ്പര്‍ പ്രഭ്സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. ബെംഗളൂരു എഫ്സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സില്‍ എത്തുന്നത്.
പത്തൊമ്പതുകാരനായ ഗില്‍ ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാദമിയിലാണ് കരിയര്‍ ആരംഭിച്ചത്. 2017ല്‍ ഇന്ത്യന്‍ ആരോസുമായി കരാറിലെത്തി. ഐ-ലീഗില്‍ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങള്‍ കളിച്ചു.
ഏറ്റവും മികച്ച പിന്തുണ നല്കുന്ന ആരാധകര്‍ക്ക് മുന്നില്‍ കളിക്കാനുള്ള പ്രലോഭനമാണ് എന്നെ ബ്ലാസ്റ്റേഴ്സ് എഫ്സിയിലെത്തിച്ചത്. ടീമിനായി മികച്ച പോരാട്ടം നടത്താന്‍ കഴിയുമെന്ന് പ്രഭ്സുഖാന്‍ ഗില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: