Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി ദുരന്തം; കമ്പനിയുടെ വീഴ്ച അന്വേഷിക്കണമെന്ന് പ്രത്യേക ദൗത്യസംഘത്തിന്റെ റിപ്പോര്‍ട്ട്

ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫന്റെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക ദൗത്യസംഘം പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 9, 2020, 10:05 am IST
in Kerala

ഇടുക്കി: പെട്ടിമുടി ദുരന്ത വിവരം യഥാസമയം പുറത്തറിയിക്കുന്നതില്‍ കണ്ണന്‍ദേവന്‍ കമ്പനിക്ക് വീഴ്ച പറ്റിയോയെന്ന വിവരം അന്വേഷിക്കണമെന്ന് റവന്യൂ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ ബിനു ജോസഫന്റെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക ദൗത്യസംഘം പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

ദുരന്തം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നത്. ആഗസ്റ്റ് ആറിന് രാത്രി പത്തരയോടെയാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായതെങ്കിലും ദുരന്ത വിവരം പുറംലോകമറിഞ്ഞത് 12 മണിക്കൂര്‍ വൈകി രാവിലെ ഏഴിനു ശേഷമാണ്. ഇത് ആദ്യഘട്ടത്തിലെ ഏറ്റവും നിര്‍ണായകമായ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചതായും ഇത് മരണ സംഖ്യ കൂട്ടിയതായും നേരത്തെ തന്നെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ടിലും സൂചിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കെഡിഎച്ച്പി കമ്പനിയുടെ അധികാര പരിധിയില്‍ രാത്രിയുണ്ടായ ദുരന്തം പുറംലോകത്തെ അറിയിക്കാന്‍ രാജമല മാനേജേഴ്സ് ബംഗ്ലാവില്‍ സൗകര്യമുള്ളതാണ്. ദുരന്തം സംബന്ധിച്ച് കൃത്യമായി വിവരം പുറത്തറിയിക്കുന്നതില്‍ കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് അലംഭാവവും വീഴ്ചയും പറ്റിയിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ദുരന്തമുണ്ടായി ഒരുമണിക്കൂറിനുള്ളില്‍ അപകട വിവരം ഫീല്‍ഡ് ഓഫീസറെ അറിയിച്ചിരുതായും ഇവിടെ ബിഎസ്എന്‍എല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നതായും വിവരം ലഭിച്ചിരുവെന്നും എന്നാല്‍ സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഇടപെടല്‍ ഉണ്ടായില്ലെന്ന തരത്തിലാണ് ആക്ഷേപങ്ങള്‍ ഉയര്‍ന്നത്. 

പിറ്റേദിവസം രാവിലെ ഏഴുമണിക്കുശേഷം ഒരു ജെസിബി വേണമെന്നാവശ്യപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥരെ ഫീല്‍ഡ് ഓഫീസര്‍ വിളിച്ചിരുന്നു. ലയങ്ങള്‍ക്ക് പിന്നില്‍ മണ്ണിടിഞ്ഞെന്നും ഇതു നീക്കാനാണ് ജെസിബിയെന്നും പറഞ്ഞെങ്കിലും അപകട വിവരം കൃത്യമായി അറിയിച്ചമില്ല. അപകടത്തിനു ശേഷം മണിക്കൂറുകള്‍ വൈകി പുലര്‍ച്ചെ ആറു മണിയോടെയാണ് നിരവധിപ്പേര്‍ മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് പ്രത്യേക ദൗത്യ സംഘം നല്‍കിയിരിക്കുന്നത്.

റോഡും വൈവദ്യുതിയും വാര്‍ത്താവിനിമയ സൗകര്യങ്ങളുമില്ലാത്ത ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ലയങ്ങളില്‍ മനുഷ്യരെ താമസിപ്പിച്ച് ജോലി ചെയ്യിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പെട്ടിമുടിയിലെ മറ്റ് ലയങ്ങള്‍ സ്ഥലത്ത് നിന്ന് മാറ്റി തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണം. കമ്പനിക്കു കീഴില്‍ ചെണ്ടുവര, ചിറ്റുവര, സെവന്‍മല, വാഗുവര, ഗുണ്ടുമല എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ലയങ്ങളും അപകട ഭീഷണി ഉള്ളവയാണ്. ഇത്തരം സ്ഥലങ്ങളുടെ അപകട സാധ്യത സംബന്ധിച്ച് വിദഗ്ധ ഏജന്‍സിയെക്കൊണ്ട് ശാസ്ത്രീയ പഠനം നടത്തിക്കണമെന്നും 36 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സഹായം ലഭ്യമാക്കേണ്ട ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം ശേഖരിച്ചതാണ് രണ്ടാഴ്‌ച്ചക്കുള്ളില്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്ര സമഗ്രമായൊരു റിപ്പോര്‍ട്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ തയാറാക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ അഭിപ്രായപ്പെട്ടു.

വീഴ്ച ഉണ്ടായിട്ടില്ലെന്ന്

അതേ സമയം അപകട വിവരം പുറത്തറിയിക്കുന്നതില്‍ കമ്പനിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നും അതിശക്തമായ മഴയും വൈദ്യുതി-ഫോണ്‍ ബന്ധം തകരാറിലായതുമാണ് വിവരം പുറത്തറിയിക്കാന്‍ വൈകിയതെന്നും കെഡിഎച്ച്പി അധികൃതര്‍ വ്യക്തമാക്കി. ഇരുട്ടായതിനാല്‍ അപകടത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് മനസിലാക്കാനായില്ല. സ്ഥലത്ത് നിന്ന് പുറത്ത് കടക്കാനുള്ള വഴികളില്ലെല്ലാം മണ്ണിടിഞ്ഞിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പ്രദേശത്ത് പെയ്ത അതിതീവ്ര മഴയാണ് ദുരന്തത്തിനിടയാക്കിയതെന്നും കമ്പനി വ്യക്തമാക്കുന്നു. അപകടത്തില്‍പെട്ടവര്‍ക്ക് എല്ലാവിധ സഹായങ്ങളും കമ്പനിയുടെ നേതൃത്വത്തില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: കമ്പനിപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Kottayam

തിരുനക്കര ബസ് സ്റ്റാന്‍ഡ് മൂന്നു മാസത്തിനുള്ളില്‍ പൊളിച്ചുമാറ്റും; 1.10 ലക്ഷം രൂപയ്‌ക്ക് സ്വകാര്യ കമ്പനി ലേലം കൊണ്ടു

Business

ചൈനീസ് കാര്‍ കമ്പനിയുടെ 100 കോടി ഡോളറിന്റെ നാലുചക്രവാഹന നിര്‍മ്മാണ ഫാക്ടറിക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; കാരണം ദേശസുരക്ഷ

India

പ്രതിപക്ഷത്തിന്‍റേത് ഇന്ത്യയല്ല, ഇന്ത്യയെ കോളനിയാക്കിയ ഈസ്റ്റ് ഇന്ത്യ; അതിനെതിരെ മോദിയുടെ നവ ഭാരതം പോരാടുമെന്ന് ബസവരാജ് ബൊമ്മൈ

Technology

ചാറ്റ് ജിപിടിക്ക് എതിരാളിയാകാന്‍ പുതിയ എഐ കമ്പനിയുമായി ഇലോണ്‍ മസ്‌ക്; കമ്പനിക്കായി ഒന്നിപ്പിച്ചത് മികച്ച സംഘത്തെ

പുതിയ വാര്‍ത്തകള്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

ജൂൺ 17 ന് ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ട്രംപുമായി കൂടിക്കാഴ്ച നടത്തും: അവർ ചർച്ച ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങൾ ഇതാ

നീറ്റ്-യുജി പുനഃപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വ്യാജ പ്രചാരണം, പിന്നില്‍ പാറ്റ പാര്‍ട്ടിയെന്ന് സംശയം

ഞാന്‍ പാകിസ്ഥാനിലല്ല നില്‍ക്കുന്നത്, എന്റെ മണ്ണിലാ…എന്നിട്ടും കലിമ ചൊല്ലാത്തതിന് എന്റെ അച്ഛന്‍….പഹല്‍ഗാമില്‍ അച്ഛന്‍ നഷ്ടപ്പെട്ട ആരതി പറയുന്നു

ഖമേനിയുടെ മരണത്തിൽ കരഞ്ഞവർ ഇന്ത്യൻ നാവികന്റെ മരണം ആഘോഷമാക്കുന്നു ; അച്ഛൻ ഇസ്രായേലിനെ പിന്തുണച്ചതിന് അള്ളാഹു ശിക്ഷിച്ചതാണെന്ന് ഇസ്ലാമിസ്റ്റുകൾ

ഒരു ലാബില്‍ നിന്നും എടുത്ത തലയോട്ടിയുമായി വന്ന് ഇത് ധര്‍മ്മസ്ഥലയില്‍ നിന്നുള്ളതാണെന്നും ആയിരക്കണക്കിന് സ്ത്രീകളുടെ തലയോട്ടികള്‍ അവിടെ ഉണ്ടെന്നും നുണ പറഞ്ഞ് ധര്‍മ്മസ്ഥലയെ വിവാദഭൂമിയാക്കിയ ചിന്നയ്യ (ഇടത്ത്) ഏതോ ഗവേഷണലാബില്‍ നിന്നും ചിന്നയ്യ കൊണ്ടുവന്ന തലയോട്ടി (നടുവില്‍) ധര്‍മ്മസ്ഥലയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവാദം തുടക്കം മുതലേ ആളിക്കത്തിച്ച, കഴിഞ്ഞ ദിവസം വീണ്ടും ഇതേ ആരോപണം ആവര്‍ത്തിച്ച ലോറി ഉടമ മനാഫ് (വലത്ത്)

ലോറി ഉടമ മനാഫിന് മാത്രം കിട്ടിയ എക്സ്ക്ലൂസീവ്;ധര്‍മ്മസ്ഥലയില്‍ നിന്നും ആയിരം അസ്ഥിക്കൂടം കണ്ടെത്തിയത്രെ, നുണപറയിച്ച പ്രകാശ് രാജ് കണ്ടം വഴി ഓടുന്നു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ; തീയതികൾ പ്രഖ്യാപിച്ച് ഇറാൻ

മമതയ്‌ക്ക് കനത്ത തിരിച്ചടി നൽകി മുതിർന്ന നേതാവ് സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക്; ഇതോടെ മമ്‌തയ്‌ക്കെതിരെ 20 എംപിമാർ

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.