പത്തനംതിട്ട: കുമ്പഴയിൽ വയോധികയെ കഴുത്തറുത്ത് വെട്ടിക്കൊലപ്പെടുത്തി. 92 വയസുള്ള ജാനകിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ സഹായിയുടെ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. മയിൽ സ്വാമി (69) ആണ് പിടിയിലായത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കേസില്‍ പ്രാഥമിക അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു.
അയല്പക്കത്തെ വീട്ടിലെ പത്രത്തിനുള്ളില്‍ ഞാന്‍ കൊന്നു ജയിലില്‍ പോകുന്നുവെന്ന കുറിപ്പ് മയിൽ സ്വാമി എഴുതി വച്ചതുകണ്ടാണ് അയല്‍വാസി കൊലപാതക വിവരമറിയുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സഹായിയായ സ്ത്രീ ഇന്നലെ വീട്ടില്‍ ഇല്ലായിരുന്നു.
കുമ്പഴയിലെ ചാലയിലാണ് ജാനകി താമസിച്ചിരുന്നത്. ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവര്‍ക്ക് സഹായിയെ നിര്‍ത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ പ്രതി വീട്ടിനകത്ത് കടന്ന് വയോധികയെ ആക്രമിച്ചുവെന്നാണ് വിവരം. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നെന്ന് കൊല്ലപ്പെട്ട സ്ത്രീക്കൊപ്പം വീട്ടില്‍ ഒപ്പം ഉണ്ടായിരുന്ന സഹായി ഭൂപതി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി ചികിത്സ നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: