കല്‍പ്പറ്റ: കെഎസ്ആര്‍ടിസി മാനന്തവാടി ഡിപ്പോയില്‍ നിന്നും സ്ഥിരം യാത്രക്കാരെ ഉദ്ദേശിച്ചുള്ള ബോണ്ട് സര്‍വീസ് തുടങ്ങി. ഒരു ബസ് കല്‍പ്പറ്റയിലേക്കും, ഒന്ന് പൂക്കോട് വെറ്റിനറി കോളേജിലേക്കുമാണ് സര്‍വീസ് നടത്തുക. രണ്ട് ബസ്സുകളും രാവിലെ 9 ന് മാനന്തവാടിയില്‍ നിന്ന് പുറപ്പെടും. വൈകീട്ട് 5 ന് കല്‍പ്പറ്റയില്‍ നിന്നും, 4.40 ന് വെറ്ററിനറി കോളേജില്‍ നിന്നും മാനന്തവാടിയിലേക്ക് തിരിക്കും.
മാനന്തവാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ ഒ.ആര്. കേളു എം.എല്‍.എ ഫഌഗ് ഓഫ് ചെയ്ത് സര്‍വീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് വി.ആര്. പ്രവീജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ട്രാവല്‍ കാര്‍ഡ് വിതരണം കെഎസ്ആര്‍ടിസി നോര്‍ത്ത് സോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി. രാജേന്ദ്രന് നിര്‍വ്വഹിച്ചു. കെഎസ്ആര്‍ടിസി ബോര്‍ഡ് മെമ്പര്‍ സി.എം. ശിവരാമന്, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ശോഭരാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: