ന്യൂദല്‍ഹി: ചൈനീസ് അതിക്രമം ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികന്റെ ടിബറ്റിലെ സംസ്കാരത്തില്‍ പങ്കെടുത്ത് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ചൈനയ്ക്കുള്ള വ്യക്തമായ സന്ദേശത്തിന്റെ ഭാഗമായാണ് ടിബറ്റന്‍ പൗരനായ ഇന്ത്യന്‍ സൈനികന്റെ സംസ്കാരത്തില്‍ റാം മാധവ് പങ്കെടുത്ത്.
ലഡാക്കിലെ തെക്കന്‍ പാംഗോങ്ങില്‍ ചൈനീസ് കടന്നുകയറ്റം ചെറുക്കുന്നതിനിടെയാണ് മൈന്‍ പൊട്ടിത്തെറിച്ച ടിബറ്റന്‍ വംശജനായ ന്യിമ ടെന്സിന് മരിച്ചത്. ഇന്ത്യയുടെ രഹസ്യ സേനയായ സ്പെഷല്‍ ഫ്രോണ്ടിയര്‍ ഫോഴ്സ് (എസ്എഫ്എഫ്)ലെ കരുത്തനായ പേരാളിയായിരുന്നു ന്യിമ. ഇന്ത്യന്‍ സൈന്യത്തിന്റെ എല്ലാ ബഹുമതികളും നല്‍കിയാണ് അദേഹത്തിന്റെ സംസ്കാരം നടത്തിയത്.
ടിബറ്റന്‍ ജനതയും ന്യിമയുടെ ഭൗതിക ശരീരം ഒരുനോക്കുകാണാന്‍ എത്തിയിരുന്നു. ബിജെപി നേതാവ് റാം മാധവും ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയാണ് പങ്കെടുത്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന നാളുകളായി ടിബറ്റില്‍ അവകാശവാദം ഉന്നിയിക്കുന്നുണ്ട്. എന്നാല്‍, എക്കാലവും ഇന്ത്യയോടൊപ്പമാണ് ടിബറ്റന്‍ ജനത നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: