പാലക്കാട്: പാലക്കാട് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ സുധീഷ് കുമാറിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ രണ്ടു പേരെക്കൂടി അറസ്റ്റു ചെയ്തു. എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡണ്ട് അമീറലി വിളയൂര്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗം റഊഫ് പട്ടാമ്പി, എന്നിവരെയാണ് പാലക്കാട് നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തത്
ഒരാഴ്ചയിലേറെയായി പാലക്കാട് നോര്‍ത്ത് എസ്ഐക്കെതിരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയും, പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചും അപകീര്‍ത്തിപ്പെടുത്തുകയും, സമൂഹത്തില്‍ വര്‍ഗീയ സംഘര്‍ഷമുളവാക്കും വിധം വ്യാജ പ്രചരണം നടത്തി വരികയായിരുന്നു. രണ്ട് കൊലപാതക ശ്രമ കേസ്സുകളിലെ പ്രതികളായ ബിലാല്‍, അബ്ദുള്‍ റഹിമാന്‍ എന്നിവരെ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തതിലുള്ള വിരോധത്തില്‍ വളരെ ആസൂത്രിതമായി കള്ള പ്രചരണം നടത്തി പോലിസിനെതിരെ മുസ്ലീം സമുദായത്തിന്റെ വികാരം തിരിച്ചു വിടുവാനുള്ള ശ്രമമാണ് നടത്തിയത്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും കൂടുതല്‍ പേര് കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ സൈബര്‍ നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്ററ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രം ഐപിഎസ് ന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അഡീഷണല്‍ എസ്.പി പ്രശോബ്, പാലക്കാട് ഡിവൈ.എസ്.പി ആര്. മനോജ് കുമാര്‍, നോര്‍ത്ത് ഇന്‍സ്പെക്ടര്‍ സുജിത് കുമാര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: