തിരുവനന്തപുരം: ഓണക്കിറ്റ് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നല്‍കിയത്. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകള്‍ നടന്നതായി സന്ദീപ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ശര്‍ക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ എല്ലാം വിതരണത്തില്‍ അഴിമതി ഉണ്ട്. തൂക്കം, നിലവാരമില്ലായ്മ, ടെന്‍ഡറില്‍ തട്ടിപ്പ് എന്നിവയെല്ലാം നടന്നിട്ടുണ്ട്. മാത്രവുമല്ല ഇതേ വിതരണക്കാര്‍ക്ക് തന്നെ വീണ്ടും കരാര്‍ നല്കാന് നീക്കം നടക്കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാര്‍ നല്‍കിയിട്ടുണ്ട്.
ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്ത കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താന്‍ സപ്ലൈക്കോ തയ്യാറായിട്ടുമില്ല. ഇത്തരത്തില്‍ നിരവധി ക്രമക്കേട് നടന്നതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഭക്ഷ്യ മന്ത്രി പി തിലോത്തമന്, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേരെ പ്രതിയാക്കിയാണ് കേസ് നല്‍കിയിരിക്കുന്നത്. ഇതില്‍ 7 കരാറുകാരുമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: