ന്യൂയോര്‍ക്ക്: യുഎസ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കൊല്ലപ്പെട്ട കൊടുംഭീകരന്‍ ഒസാമ ബിന്‍ ലാദന്റെ മരുമകള്‍ നൂര്‍ ബിന്‍ ലാഡിന്‍. ട്രംപ് വിജയിച്ചില്ലെങ്കില്‍ അമേരിക്കയില്‍ 9/11 മോഡല്‍ ഭീകരാക്രമണത്തിന് സാധ്യത ഏറെയാണ്. ഒബാമയുടെ ഭരണത്തില്‍ ലോകമെമ്പാടും ഐഎസ് ഭീകരര്‍ വലിയതോതില്‍ ശക്തി പ്രാപിച്ചിരുന്നു. ജോ ബൈഡന്‍ പ്രസിഡന്റായാലും അതു തന്നെയാകും നടക്കുക. ഇസ്ലാമിക തീവ്രവാദമാണ് ഇപ്പോള്‍ ലോകെ നേരിടുന്ന വലിയ ഭീഷണി. അതിനെ വേരോടെ ഇല്ലാതാക്കിയാല്‍ മാത്രമേ ലോകത്ത് സമാധാനമുണ്ടാകൂ. ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതില്‍ ട്രംപ് മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നൂര്‍.
തന്റെ പേര് നൂര്‍ ബിന്‍ ലാഡിന്‍ എന്നായിട്ടു കൂടി അമേരിക്കക്കാരില്‍ നിന്നും ഒരു മോശം അനുഭവം പോലും ഉണ്ടായിട്ടില്ലെന്നും, മറിച്ച് അവരുടെ ദയയും കരുതലും തന്നെ അതിശയിപ്പിച്ചെന്നും അവര്‍ പറയുന്നു.മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം നൂര്‍ ബിന്‍ ലാദിനും രണ്ട് സഹോദരിമാരായ വാഫയും നജിയയും സ്വിറ്റ്‌സര്‍ലന്‍ഡിലാണ് വളര്‍ന്നത്. നൂര്‍ ബിന്‍ ലാദിന്റെ പിതാവ് യെസ്ലം ബിന്‍ ലാദിന്‍ തീവ്രവാദി നേതാവ് ഒസാമ ബിന്‍ ലാദന്റെ ജ്യേഷ്ഠസഹോദരനാണ്. അമ്മ സ്വിസ് എഴുത്തുകാരിയായ കാര്‍മെന്‍ ഡഫോര്‍ ആണ്.
കഴിഞ്ഞ 19 വര്‍ഷമായി യൂറോപ്പില്‍ നടന്ന എല്ലാ ഭീകരാക്രമണങ്ങളും പരിശോധിക്കണം. തീവ്ര ഇസ്ലാമിസ്റ്റുകള്‍ ലോകം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ ഇടതുപക്ഷം അതിതീവ്ര ഇസ്ലാം പ്രത്യയശാസ്ത്രത്തെ പിന്തുണയ്‌ക്കുന്നവരാണ്. തനിയ്‌ക്ക് ട്രംപിനെ പിന്തുണക്കാന്‍ ഭയമില്ലെന്നും നൂര്‍ പറയുന്നു.
33 വയസ്സുള്ള നൂര്‍ ബിന്‍ ലാഡിന്‍ ജനീവ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വാണിജ്യ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 9/11 ആക്രമണം നടക്കുമ്പോള്‍ നൂറിന് വെറും 14 വയസ്സ് മാത്രമായിരുന്നു പ്രായം.33 വയസ്സുള്ള നൂര്‍ ബിന്‍ ലാഡിന്‍ ജനീവ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദവും ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വാണിജ്യ നിയമത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: