തിരുവനന്തപുരം: കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയില്‍ കേന്ദ്രമന്ത്രിയാകാന്‍ കൊതിച്ച് ദല്‍ഹിക്ക് ടിക്കറ്റ് എടുത്തവര്‍ രാജിവെച്ച് കേരളത്തിലേക്ക് വീണ്ടും തിരിച്ചുവരുന്നു. കേരള കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായി ജോസ് കെ. മാണിയും മലപ്പുറം എംപിയും മുസ്ലീം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടിയുമാണ് എംപി സ്ഥാനം ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത്.
2019ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് കരുതിയാണ് ലോകസഭയിലെ അംഗത്വം രാജിവെച്ച് ജോസ് കെ. മാണി രാജ്യസഭയില്‍ കയറിക്കൂടിയത്. അതുപോലെ തന്നെയാണ് എംഎല്‍എ സ്ഥാാനം രാജിവെച്ച് ലോകസഭാ എംപിയായ കുഞ്ഞാലിക്കുട്ടിയുടെ കാര്യവും. നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന കേരളത്തിലെ മാധ്യമങ്ങളുടെ വ്യാജപ്രചരണമാണ് ഇരുവരെയും ചതിച്ചത്. അടുത്തകാലത്തൊന്നും കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ അധികാരത്തില്‍ തിരിച്ചെത്തില്ലെന്ന തിരിച്ചറിവാണ് ഇരുവരുടെയും കേരള രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന്റെ പ്രധാന കാരണം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിനെ നയിക്കുക കുഞ്ഞാലിക്കുട്ടിയായിരിക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ നിര്‍ണായക ചുമതല കുഞ്ഞാലിക്കുട്ടി ലഭിക്കും. സംസ്ഥാനത്ത് ഇനി നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ലീഗിന്റെ അഖിലേന്ത്യാ ചുമതല ഇനി വഹിക്കുക ഇ.ടി.മുഹമ്മദ് ബഷീര്‍ ആണ്. മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയിലാണ് തീരുമാനം.നിലവില്‍ മലപ്പുറം എംപിയാണ് കുഞ്ഞാലിക്കുട്ടി. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് സൂചന.അതേസമയം, ഇടതു മുന്നണി പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ. മാണി രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പാലാ നിയമസഭ സീറ്റ് ലഭിക്കുന്നതിന് വേണ്ടിയുള്ള വിട്ടുവീഴ്ചയുടെ ഭാഗമായാണിത്. നിലവിലെ പാലാ സീറ്റ് കൈവശം വെക്കുന്ന എന്‍.സി.പിക്ക് പകരം രാജ്യസഭാ സീറ്റ് നല്‍കിയുള്ള ഒത്തുതീര്പ്പിനാണിത്.
ബാര്‍ കോഴ വിവാദത്തിന് പിന്നാലെ യുഡിഎഫ് വിട്ട കേരളാ കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗാമായാണ് കോണ്‍ഗ്രസ് തങ്ങളുടെ രാജ്യസഭാ സീറ്റ് കെഎം മാണിക്ക് നല്‍കിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് തോല്‍വി ഭയന്ന് കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷം ബാക്കിനില്കെ ലോക്സഭാ അംഗത്വം രാജിവെച്ച് ജോസ് കെ മാണി രാജ്യസഭയിലേക്ക് മല്‍സരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: