പെര്‍ള: കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട അന്തര്‍ സംസ്ഥാന റോഡുകളും സംസ്ഥാന അതിര്‍ത്തിയിലെ ഊടുവഴികള്‍ വരെയും തുറന്നിട്ടും സംസ്ഥാനത്തിനുള്ളിലെ ഒരു റോഡ് അടച്ച് ഇപ്പോഴും കേരള പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്. കൊവിഡിന്റെ പേരില്‍ അധികൃതര്‍ ജനങ്ങളെ വെല്ലുവിളിക്കാന്‍ തന്നെയാണ് തീരുമാനമെങ്കില്‍ ബാരിക്കേഡുകളെടുത്ത് മാറ്റി ശക്തമായ പ്രക്ഷേഭം നടത്തുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ്ഗയിലാണ് ആറുമാസമായി അധികൃതര്‍ ബാരിക്കേഡ് വെച്ച് റോഡ് അടച്ചിട്ടിരിക്കുന്നതെന്ന് ബിജെപി മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി സുരേഷ് വാണിനഗര്‍ പറഞ്ഞു. സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഇപ്പുറത്താണ് സ്വര്‍ഗ്ഗ. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ ദൂരമുണ്ട് അര്‍ളപ്പദവ് അതിര്‍ത്തിയിലേക്ക്. സ്വര്‍ഗ്ഗ, കാട്ടുകുക്കെ, വാണിനഗര്‍, കജമ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും ജോലിക്കും വിവിധ ആവശ്യങ്ങള്‍ക്കുമായി ആളുകള്‍ ആശ്രയിക്കുന്നത്.
കര്‍ണ്ണാടക പുത്തൂരിനെയാണ്. കര്‍ണ്ണാടകയില്‍ ഇപ്പോള്‍ സ്‌കൂളുകള്‍ തുറന്ന് അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഈ പ്രദേശത്ത് നിന്ന് ആരെങ്കിലും അങ്ങോട്ട് പോകുന്നതും അവിടെ നിന്നാരെങ്കിലും ഇങ്ങോട്ട് വരുന്നതും ബാരിക്കേഡില്‍ കാവലുള്ള പോലീസ് തടയുകയാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. കേരള സര്‍ക്കാറാകട്ടെ ഈ മേഖലയില്‍ ആവശ്യമായ പന സൗകര്യങ്ങളൊരുക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സ്വര്‍ഗ്ഗ കടക്കാതെ 12 കിലോമീറ്റര്‍ സഞ്ചരിച്ച് പെര്‍ളയിലെത്തി അവിടെ നിന്ന് എട്ട് കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാണ് ഈ പ്രദേശത്തുള്ളവര്‍ കഴിഞ്ഞ ആറുമാസമായി സ്വര്‍ഗ്ഗയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള കാട്ടുകുട്ടെയില്‍ പോലും പോകുന്നതെന്ന് സുരേഷ് പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് മാനദണ്ഡപ്രകാരം കേരള സര്‍ക്കാര്‍ ബാരിക്കേഡ് മാറ്റി ഗതാഗതതടസ്സം നീക്കിയില്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അത് ചെയ്യുമെന്ന് സുരേഷ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: