Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യജീവിതത്തിലെ നാല് ഘട്ടങ്ങള്‍

ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ തനിക്കുവേണ്ടതുമാത്രമല്ല, കുടുംബത്തിനുവേണ്ടതും കൂടി സമ്പാദിക്കണം. കുട്ടികള്‍ ഒരു നിലയിലെത്തുന്നതുവരെ അവരെ സംരക്ഷിക്കണം.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 6, 2020, 03:00 am IST
in Samskriti

ആചാര്യന്മാര്‍ മനുഷ്യായുസ്സ് നൂറായി കണക്കാക്കിയിട്ട് അതിനെ നാലു ഘട്ടങ്ങളാക്കിയിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നിങ്ങനെ. ഓരോന്നിനും ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ വീതം. ആദ്യത്തെ ഇരുപത്തഞ്ചു വര്‍ഷങ്ങളില്‍ കാമക്രോധങ്ങളെല്ലാം അടക്കി, ‘ഛാത്രാണാം അദ്ധ്യയനം തപഃ’ (വിദ്യാര്‍ഥികളുടെ തപസ്സ് അധ്യയനമാണ്) എന്ന ആപ്തവചനമനുസരിച്ച് വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാഭ്യാസത്തില്‍ തത്ത്വശാസ്ത്രവും മറ്റു ശാസ്ത്രങ്ങളും ഉള്‍പ്പെടുന്നു. അതിനുശേഷം അമ്പതു വയസ്സുവരെ ഗാര്‍ഹസ്ഥ്യത്തിന്റെ നിയമങ്ങളനുസരിച്ച് വിവാഹജീവിതം നയിക്കുന്നു. പിന്നീട് അമ്പതു മുതല്‍ വാനപ്രസ്ഥം. അതു സംന്യാസത്തിനുള്ള – സമ്പൂര്‍ണത്യാഗത്തിനുള്ള – ഒരു പരിശീലനകാലമാണ്. ഇവിടെ ശ്രീരാമകൃഷ്ണന്റെ ഒരു വചനം നമുക്ക് ഓര്‍ക്കാം: ‘ഇടയ്‌ക്കിടെ നിര്‍ജനസ്ഥാനത്തു പോയി ഈശ്വരധ്യാനം ചെയ്യണം… പിന്നെ, ഈശ്വരനില്‍ ഭക്തിയും വിശ്വാസവും വന്നുകഴിഞ്ഞാല്‍ ഒട്ടൊക്കെ അനാസക്തനായി ജീവിക്കാന്‍ സാധിക്കും. ഒന്നുരണ്ടു കുട്ടികള്‍ പിറന്നുകഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും ആങ്ങളയും പെങ്ങളുംപോലെ ജീവിക്കണം. എന്നിട്ട്, ഇനി മനസ്സ് ഇന്ദ്രിയസുഖങ്ങളുടെ പിന്നാലെ പോകരുതേ, പിള്ളകളൊന്നും പിറക്കാനിടവരരുതേ, എന്ന് സര്‍വദാ ഈശ്വരനോടു പ്രാര്‍ഥിക്കണം.’  

ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്നവര്‍ തനിക്കുവേണ്ടതുമാത്രമല്ല, കുടുംബത്തിനുവേണ്ടതും കൂടി സമ്പാദിക്കണം. കുട്ടികള്‍ ഒരു നിലയിലെത്തുന്നതുവരെ അവരെ സംരക്ഷിക്കണം. അതിനാല്‍ എല്ലാ കാര്യത്തിലും അച്ചടക്കമില്ലാതെ ജീവിക്കുന്ന ഗൃഹസ്ഥര്‍ അമ്പതു വയസ്സാകുമ്പോഴേയ്‌ക്കുതന്നെ പടുവൃദ്ധനാവുകയും പിന്നെ വാനപ്രസ്ഥമോ സംന്യാസമോ സ്വീകരിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ഇവര്‍ മനുഷ്യന്റെ ആത്യന്തികലക്ഷ്യത്തിലെത്താന്‍ കഴിയാതെതന്നെ മരിച്ചുപോകുന്നു. ഇതില്ലാതിരിക്കാന്‍ ചെറുപ്പത്തിലേതന്നെയുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണ്. ജീവിതം പോകുന്നത് ധര്‍മമനുസരിച്ചാണോ എന്ന് ഓരോ ദിവസവും നാം പരിശോധിക്കേണ്ടിയിരിക്കുന്നു. വരവിനേക്കാള്‍ ചെലവുചെയ്യുന്നവര്‍, പാതിവ്രത്യമോ ഏകപത്‌നീവ്രതമോ ഇല്ലാത്തവര്‍, മക്കളെ ധര്‍മിഷ്ഠരായി വളര്‍ത്താത്തവര്‍, മാതൃ-പിതൃ-ഗുരുസേവ ചെയ്യാത്തവര്‍, ഈശ്വരപൂജ ചെയ്യാത്തവര്‍, വഴിവിട്ടു ജീവിക്കുന്നവര്‍- ഇത്തരക്കാര്‍  മനസ്സു ശുദ്ധമാക്കി ഈശ്വരാനുഭവം നേടാനുള്ള അസുലഭാവസരമാണ് പാഴാക്കുന്നത്. ദുര്‍ലഭമായ മനുഷ്യജന്മം കിട്ടിയിട്ട് ഈശ്വരദര്‍ശനത്തിനുവേണ്ടി ശ്രമിക്കാത്തവര്‍ ജനിച്ചതു വെറുതെയാണെന്ന് ശ്രീരാമകൃഷ്ണന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.