തിരുവനന്തപുരം: നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊലചെയ്ത വാര്യംകുന്നനെ വെള്ള പൂശാമെന്നുള്ള മോഹം നടക്കുന്ന കാര്യമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. കലാപകാരികള്‍, കലാപകാരികള്‍ തന്നെയാണ്, ജില്ലാ കളക്ടര്‍മാരോ മറ്റോ എഴുതി കൊടുത്തത് ഒന്നും അംഗീകരിക്കാന്‍ പറ്റില്ലന്നും അദേഹം വ്യക്തമാക്കി.
മാപ്പിള ലഹള എന്ന പേരില്‍ വാര്യംകുന്നനും മറ്റും നടത്തിയത് മറക്കാന്‍ ഈ നൂറാം വാര്‍ഷികത്തില്‍ കേരള ജനത തയ്യാറാവുമെന്നാനോ കരുതുന്നത്. അതൊന്നും നടക്കുന്ന കാര്യമല്ല. വാര്യംകുന്നന് കലാപകാരി തന്നെയാണ് മാപ്പിള ലഹള അതി ഭയാനകരമായ ഹിന്ദു വേട്ട തന്നെയായിരുന്നുവെന്ന് അദേഹം പറഞ്ഞു.
ഇ എം എസിന്റെ കുടുബത്തെ പോലും ബാധിച്ച ഒന്നാണത് മാപ്പിള ലഹള. പാലായനം ചെയ്യപ്പെട്ട പതിനായിരങ്ങളില്‍ അവരും ഉണ്ടായിരുന്നു. വാര്യംകുന്നനും മാപ്പിള ലഹളയും തേച്ചു മാച്ചു കളയാന്‍ കഴിയാത്ത പാപക്കറകളായി കേരളത്തില്‍ സമൂഹത്തില്‍ നില്ക്കുക തന്നെ ചെയ്യുമെന്നും കെ. സുരേന്ദ്രന് വ്യക്തമാക്കി.
നേരത്തെ, കേന്ദ്രസാംസ്ക്കാരിക മന്ത്രാലയം പുറത്തിറക്കുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവില്‍ വാര്യംകുന്നന് ഇടംപിടിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മന്ത്രാലയം പുറത്തിറക്കിയ നിഘണ്ടു കേന്ദ്രം പിന്‍വലിച്ചു നിഖണ്ടു തയ്യാറാക്കിയ ഇടത്-ഇസ്ലാമിസ്റ്റ് ആശയക്കാരുടെ പിന്തുണയോടെയാണ് വാര്യംകുന്നന് പട്ടികയില്‍ ഇടംപിടിച്ചത്.
2019ല്‍ പുറത്തിറക്കിയ നിഘണ്ടുവിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ നിഖണ്ടു പുനപരിശോധിക്കാന്‍ കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയം തീരുമാനിച്ചു. മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഈ ഭാഗങ്ങള്‍ അടങ്ങിയ നിഘണ്ടുവിന്റെ അഞ്ചാം വോള്യം പിന്‍വലിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: