കണ്ണൂര്‍: കതിരൂരിന് സമീപം ബോബ് നിര്‍മാണത്തിനിടെയുണ്ടാ സ്ഫോടനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. ബോംബ് സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും പരിക്കേറ്റ പ്രതികളില്‍ ഒരാള്‍ ടിപി കേസിലെ പ്രതിയാണെന്നു കരുതി അയാള്‍ പാര്ട്ടിക്കാരന് ആകുന്നില്ലായെന്നും എംവി ജയരാജന് പറഞ്ഞു. സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയരാജന്റെ പരാമര്‍ശം.
പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയത്. ഇതില്‍ കൈകള്‍ നഷ്ടപ്പെട്ട റമീഷ് ടിപി വധക്കേസിലെ പ്രതിയായിരുന്നു. ഉപയോഗക്ഷമമായ പന്ത്രണ്ട് സ്റ്റീല്‍ ബോംബുകള്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവര്ത്തകന് പരിക്കേറ്റിരുന്നു. വെഞ്ഞാറമ്മൂട്ടില്‍ രണ്ടു ഡിവൈഎഫ്ഐക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി അക്രമത്തിന് സിപിഎം തയാറെടുക്കുന്നെന്ന് ആരോപണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: