മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ നിരവധി പേര് ബിജെപിയില്‍ ചേരുന്നതില്‍ വിറളി പിടിച്ച് സിപിഎം വ്യാപക അക്രമം അഴിച്ചു വിടുന്നു. പുറമറ്റം, കല്ലൂപ്പാറ, ആനിക്കാട് തുടങ്ങിയ മേഖലകളില്‍ നിന്ന് പട്ടികജാതി കുടുംബങ്ങള്‍ അടക്കം സിപിഎം വിട്ട് ബിജെപിയില്‍ ചേരുകയാണ്. ഇങ്ങനെ പാര്‍ട്ടി വിടുന്നവരെ അക്രമിച്ച് ഇല്ലാതാക്കാനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വം നടത്തുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു വ്യാഴാഴ്ച ബിജെപി പ്രവര്‍ത്തകനെ വീടുകയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം.
പുറമറ്റം പഞ്ചായത്ത് 13-ാം വാര്‍ഡില്‍ വരിക്കപ്പള്ളില്‍ അശോകന്റെ മകന് അശോക് കുമാറിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അശോക് കുമാറിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാറിലും ബൈക്കിലുമായി എത്തിയ സംഘം വീടുകയറി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിപിഎം പ്രവര്‍ത്തകര്‍ അശോക് കുമാറിനെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ കോയിപ്രം പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുത്തില്ല. സിപിഎം അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റേത്. അശോക് കുമാറിനെ ആക്രമിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപണമുണ്ട്.
സിപിഎമ്മിനുള്ളിലെ വിഭാഗീയതയിലും പാര്‍ട്ടി നേതൃത്വത്തിന് പട്ടികജാതി വിഭാഗങ്ങളോട് കാണിക്കുന്ന അവഗണനയിലും മനം മടുത്ത് പുറമറ്റം പഞ്ചായത്തില്‍ അടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഎം വിട്ടിരുന്നു. വെട്ടേറ്റ കുമാര്‍ രണ്ട് വര്‍ഷം മുമ്പ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ്. കഴിഞ്ഞ ദിവസം പുറമറ്റം പഞ്ചായത്തിലും ഇരുപതോളം കുടുംബങ്ങള്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ വിഎച്ച്പി പ്രവര്‍ത്തകനായ സുരേന്ദ്രനെ പുറമറ്റത്തു ഒരു കടയില്‍ വച്ച് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: