പാരീസ്: പുതിയ സീസണ് ആരംഭിക്കാനിരിക്കെ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) തിരിച്ചടി. മൂന്ന് കളിക്കാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. പ്രതിരോധ താരം മാര്‍ക്വീഞ്ഞോസ്, ഗോളി കെയ്ലര് നവാസ്, സ്ട്രൈക്കര്‍ മൗറോ ഇക്കാര്‍ദി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ച കളിക്കാരുടെ എണ്ണം ആറായി.
സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍, വിങ്ങര്‍ ഏയ്ഞ്ചല്‍ ഡി മരിയ, മിഡ്ഫീല്‍ഡര്‍ ലിയാന്‍ഡ്രോ പരേഡ്സ് എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം രോഗം ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: